ഫഹദ് ഫാസിലിന്റെ "ആവേശം "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഫഹദ് ഫാസിലിന്റെ "ആവേശം "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി." രോമാഞ്ചം " എന്ന് സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "ആവേശം " എന്ന  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.


മൻസൂർ അലിഖാൻ, ആശിഷ് വിദ്യാർത്ഥി,സജിൻ ഗോപു,പ്രണവ് രാജ്, മിഥുൻ ജെ എസ്,റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ,പൂജ മോഹൻരാജ്,നീരജ് രാജേന്ദ്രൻ,തങ്കം മോഹൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


അൻവർറഷീദ്എന്റർടൈൻമെന്റ്,ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു.


വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാം സംഗീതം പകരുന്നു.എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ-മൊഹസിൻ ഖായിസ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എ ആർ അൻസാർ,ലൈൻ പ്രൊഡ്യൂസർ-പി കെ ശ്രീകുമാർ,പ്രൊഡക്ഷൻ ഡിസൈൻ-അശ്വിനി കാലേ, കോസ്റ്റുംസ്-മഹർ ഹംസ,മേക്കപ്പ്-ആർ ജി വയനാടൻ, ഓഡിയോഗ്രഫി-വിഷ്ണു ഗോവിന്ദ്,ആക്ഷൻ-ചേതൻ ഡിസൂസ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് ശേഖർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ,സ്റ്റിൽസ്-രോഹിത് കെ സുരേഷ്,നിദാദ് കെ എൻ,ഡിസൈൻ-അഭിലാഷ് ചാക്കോ.


2024 ഏപ്രിൽ 11-ന് എ ആന്റ് എ റിലീസ് "ആവേശം " പ്രദർശനത്തിനെത്തിക്കുന്നു.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.