മലയാളത്തിലെ യുലിൻ പ്രൊഡക്ഷൻസിന്റെഹിന്ദി ചിത്രം." ദി സീബ്രാസ്-ഡാർക്ക് സ്റ്റാർട്ട് "ടീസർ റിലീസായി.


മലയാളത്തിലെ യുലിൻ പ്രൊഡക്ഷൻസിന്റെഹിന്ദി ചിത്രം." ദി സീബ്രാസ്-ഡാർക്ക് സ്റ്റാർട്ട് "ടീസർ റിലീസായി.


"ഡിജിറ്റൽ വില്ലേജ് " മലയാള ചിത്രത്തിനു ശേഷം യുലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ മുരളി,ആഷിക് മുരളിഎന്നിവർ ചേർന്ന് നിർമ്മിക്കുന്ന" ദി സീബ്രാസ്-ഡാർക്ക് സ്റ്റാർട്ട് "എന്നഹിന്ദി സിനിമയുടെ ഒഫീഷ്യൽ ടീസർ റിലീസായി.


 https://youtu.be/jeD3d8E1Yus


ബോളിവുഡ് നടൻ ഷരീബ് ഹാഷ്മി(ദി ഫാമിലി മാൻ, തർല, ഫിലിമിസ്താൻ, വിക്രം വേദ) ബംഗാളി താരം പ്രിയങ്ക സർക്കാർ,ഉഷ ബാനർജി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഅനീക് ചൗധരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ദി സീബ്രാസ്-ഡാർക്ക് സ്റ്റാർട്ട് ".


അശോക് കാഞ്ചിലാൽ, സുലഗ്ന ചക്രവർത്തി, രാജാ ചാറ്റർജി,പ്രിയ ബിക്രം,അരിജീത് ഗാംഗുലി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.


ഛായാഗ്രഹണം- അരിജിത് ബോസ്, സംഗീതം-ഫാബിയോ ഗുഗ്ലിയൽമോ അനസ്താസി,എഡിറ്റർ-അനീക് ചൗധരി,പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,കല-പ്രീതി നാഗ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഇഷിത ദത്ത,പ്രോജക്ട് മാനേജർ- സഞ്ജിബ് ഹോർ, അയാൻ അച്ചാർജി, അസോസിയേറ്റ് ഡയറക്ടർ-സുലഗ്ന ചക്രവർത്തി .


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.