" ഗർർർ... All Rise The King " is here" ഫസ്റ്റ്ലുക്ക്‌പോസ്റ്റർ " പുറത്തിറങ്ങി." ഗർർർ... All Rise The King " is here" ഫസ്റ്റ്ലുക്ക്‌പോസ്റ്റർ " പുറത്തിറങ്ങി.


പ്രഥ്വിരാജ് നായകനായി അഭിനയിച്ച് വലിയ വിജയം നേടിയ എസ്ര എന്ന ചിത്രത്തിനു ശേഷം ജയ് കെ.സംവിധാനം ചെയ്യുന്ന ഗ ർ ർ ർ:All RiseThe king is here എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.


കുഞ്ചാക്കോ ബോബനും സ്വരാജ് വെഞ്ഞാറമൂടുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നത്.രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.                                                                                                                                                  മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ  മുന്നിൽ വീഴുന്നതും അയാളെ രക്ഷിക്കാൻ സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. നർമ്മ രൂപത്തിൽ എത്തുന്ന 'ഗർർർ' ചിത്രത്തിന്റെരചനനിർവ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.


കോ - പ്രൊഡക്ഷൻ സിനിഹോളിക്സ്. കോ-റൈറ്റർ പ്രവീൺ എസ്. ഛായാഗ്രഹണം ജയേഷ് നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് മിഥുൻ എബ്രഹാം, ദിനേഷ് എസ് ദേവൻ, സനു കിളിമാനൂർ, എഡിറ്റിംഗ് വിവേക് ഹർഷൻ. പ്രൊഡക്ഷൻ ഡിസൈനർ രതീഷ് ബാലകൃഷ്ണ പൊതുവാൾ. പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്. ആർട്ട്‌ ഡയറക്ടർ രാഖിൽ. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മാലവട്ടത്ത്. സിങ്ക് സൗണ്ട് & ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ. വി എഫ് എക്സ് എഗ്ഗ് വൈറ്റ് വി എഫ് എക്സ്. മേക്കപ്പ് ഹസ്സൻ വണ്ടൂർ. കോസ്‌റ്റ്യും സമീറ സനീഷ്. അഡീഷണൽ ഡയലോഗ് ആർ മുരുഗൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ, ആൽവിൻ ഹെൻറി - മിറാഷ് ഖാൻ. ഗാനരചന വൈശാഖ് സുഗുണൻ. ഡിസൈനിനിംഗ് ഇല്ലുമിനാർട്ടിസ്റ്റ്. 


വാഴൂർ ജോസ്.

No comments:

Powered by Blogger.