" പുള്ളി " പ്രമോ സോംഗ് പുറത്തിറങ്ങി.


 

" പുള്ളി  " പ്രമോ സോംഗ് പുറത്തിറങ്ങി. 

 

https://youtu.be/Zxk-pTBd9q4?si=BYHAxClVgOqQGamR

" സൂഫിയും സുജാതയും" ഫെയിം ദേവ് മോഹന്‍,മീനാക്ഷി ദിനേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "പുള്ളി " എന്ന് ചിത്രത്തിന്റെ പ്രമോ ഗാനം റിലീസായി.


ജിജു അശോകൻ എഴുതിയ വരികൾക്ക് ബിജിബാൽ ഈണം പകർന്ന് ഗണേഷ് സുന്ദരം ആലപിച്ച "പടയില്ലാതെ പോരിന്...." എന്ന ആരംഭിക്കുന്ന പ്രൊമോ സോങാണ് റിലീസായത്.


ഡിസംബർ എട്ടിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ഇന്ദ്രന്‍സ്,,കലാഭവന്‍ ഷാജോണ്‍,ശ്രീജിത്ത് രവി,സെന്തിൽ കൃഷ്ണ,  വിജയകുമാർ സുധി കോപ്പ,ബാലാജി ശർമ്മ,വെട്ടുക്കിളി പ്രകാശ്,രാജേഷ് ശര്‍മ്മ,അബിന ബിനോ,ബിനോയ്,മുഹമ്മദ് ഇരവട്ടൂർ തുടങ്ങിയ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബിനു കുര്യൻനിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക്  മനുഷ്യര്‍(മ്യൂസിക് ബാന്റ് )സംഗീതം പകരുന്നു.എഡിറ്റര്‍-ദീപുജോസഫ്.ലെെന്‍ പ്രൊഡ്യുസര്‍- കെ ജി രമേശ്,കോ പ്രൊഡ്യുസര്‍-ലേഖ ഭാട്ടിയ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു തോമസ്സ്,കല-പ്രശാന്ത് മാധവ്,മേക്കപ്പ്-അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സെെമണ്‍,വിവിന്‍ രാധാകൃഷ്ണന്‍,അസോസിയേറ്റ് ഡയറക്ടര്‍-ആതിര കൃഷ്ണന്‍ എ ആര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ഗൗതം ഗോരോചനം,മുഹമ്മദ് യാസിന്‍,സൗണ്ട്-ഗണേശ് മാരാര്‍,ആക്ഷന്‍-വിക്കി മാസ്റ്റർ, ഫിനാന്‍സ് കണ്‍ട്രോളര്‍-ശ്രീക്കുട്ടന്‍ ധനേശന്‍,പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്റര്‍-അമല്‍ പോള്‍സണ്‍, പ്രൊഡക്ഷന്‍ മാനേജര്‍-അമല പോള്‍സണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ് വേണുഗോപാലൻ,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.