"മനസ്സ് " ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ .

 

"മനസ്സ് "  ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ മൽസര വിഭാഗത്തിൽ .
ബാബു തിരുവല്ല സിംഫണി ക്രിയേഷനസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രം, ഇരുപത്തിയൊന്നാമത് ചെന്നൈ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റീവലിൽ, വേൾഡ് സിനിമാകോമ്പറ്റീഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മലയാളത്തിൽ നിന്ന് മനസ്സ് എന്ന ചിത്രം മാത്രമാണ് മൽസര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തത് എന്നത് ഒരു പ്രത്യേകതയാണ്. വേൾഡ് സിനിമയിൽ നിന്നു തന്നെ മൽസര വിഭാഗത്തിൽ പന്ത്രണ്ട് ചിത്രങ്ങൾ മാത്രമാണ് തിരഞ്ഞെടുത്തത്.മനസ്സ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ വീണ്ടും അംഗീകാരങ്ങൾ കീഴടക്കുകയാണ്.

തനിയെ, തനിച്ചല്ല ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ, ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ  ബാബു തിരുവല്ല സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മനസ്സ് .ഇന്ത്യൻ സിനിമയിൽ ആരും അവതരിപ്പിക്കാത്ത പുതുമയുള്ളൊരു പ്രമേയമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള, വ്യത്യസ്തമായ ആത്മബന്ധം അവതരിപ്പിക്കുന്ന ചിത്രം.


അയ്മനം സാജൻ

No comments:

Powered by Blogger.