'ഈ കേസിന്‍റെ വിജയപരാജയങ്ങളെ കുറിച്ച് പറയാൻ ഞാൻ ആളല്ല'; അഡ്വ.വിജയമോഹനായി മോഹൻലാൽ, ആകാംക്ഷയുണർത്തി 'നേര്' ട്രെയിലർ .


 

'ഈ കേസിന്‍റെ വിജയപരാജയങ്ങളെ കുറിച്ച് പറയാൻ ഞാൻ ആളല്ല'; അഡ്വ.വിജയമോഹനായി മോഹൻലാൽ, ആകാംക്ഷയുണർത്തി 'നേര്' ട്രെയിലർ .


https://www.youtube.com/watch?v=abuLOH7xs8I


വർഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകൻ. ഒരു പ്രത്യേക സാഹചര്യത്തിൽ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടർന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് 'നേര്' എന്ന ചിത്രം. പതിഞ്ഞ താളത്തിൽ തുടങ്ങി ഒരു കനൽ തീനാളമായി ആളിക്കത്തുന്നരീതിയിലൊരുക്കിയിരിക്കുന്ന 'നേരി'ന്‍റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഈ മാസം 21നാണ് സിനിമയുടെ തിയേറ്റർ റിലീസ്. 


പ്രേക്ഷകരേവരും ഏറ്റെടുത്ത 'ദൃശ്യം', 'ദൃശ്യം 2', '12ത് മാൻ' എന്നീ സിനിമകള്‍ക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ സിനിമാപ്രേമികൾ ഏവരും ഏറെ പ്രതീക്ഷയിലാണ്. സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ അടുത്തിടെ പുറത്തിറങ്ങിയതും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ട്രെയിലറുംഏറെചർച്ചയായിരിക്കുകയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിക്കുന്നത് 'ദൃശ്യം 2'ൽഅഡ്വക്കേറ്റ്കഥാപാത്രമായെത്തിയ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി രാത്രികാല സിറ്റിങ് നടത്തിയ യഥാർത്ഥ സംഭവമാണ് സിനിമയുടെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചനകള്‍. 


പ്രിയാമണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. നീണ്ട 11 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലും പ്രിയാമണിയും ഒന്നിച്ചെത്തുന്നതെന്ന പ്രത്യേകതയും 'നേരി'നുണ്ട്. 2012-ൽ ​'ഗ്രാൻഡ് മാസ്റ്ററി'ൽ ഒന്നിച്ചപ്പോൾ മോഹൻലാൽ ഐപിഎസ് ഓഫീസറും പ്രിയാമണി വക്കീലുമായിരുന്നു. 'നേരി'ൽ ഇരുവരും വക്കീലന്മാരായാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010-ൽ പുറത്തിറങ്ങിയ 'ജനകൻ' എന്ന സിനിമയ്ക്ക് ശേഷം 13 വർഷങ്ങൾ കഴിഞ്ഞാണ് മോഹൻലാൽ വക്കീൽ കഥാപാത്രമായെത്തുന്നതെന്നതും ശ്രദ്ധേയമാണ്. 


'സീക്കിങ് ജസ്റ്റിസ്' എന്ന ടാഗ്‌ലൈനാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്‍റെ 33-ാ മത് നിർമാണ ചിത്രംകൂടിയാണിത്. സിദ്ധിഖ്, ജഗദീഷ്, അനശ്വര രാജൻ, നന്ദു, ഗണേഷ് കുമാർ, ദിനേഷ് പ്രഭാകർ, ശ്രീധന്യ, രശ്മി അനിൽ, ഷെഫ് പിള്ള, പ്രശാന്ത് നായർ, ശങ്കർ ഇന്ദുചൂഡൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 


ഛായാഗ്രഹണം: സതീഷ് കുറുപ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശാന്തി ആന്‍റണി, പ്രൊഡക്ഷൻ ഡിസൈനർ: ബോബൻ, എഡിറ്റർ: വിനായക് വി.എസ്, സംഗീതം: വിഷ്ണു ശ്യാം, കോസ്റ്റ്യും: ലിന്‍ഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ, സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്, ഗാനരചന: വിനായക് ശശികുമാ‍ർ, ചീഫ് അസോ.ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ, മേക്കപ്പ്: അമൽ ചന്ദ്ര, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രണവ് മോഹൻ, ഫിനാൻസ് മാനേജർ: ബേസിൽ എം ബാബു, സ്റ്റിൽസ്: ബെന്നറ്റ് എം വർഗ്ഗീസ്, വിഎഫ്എക്സ്: ടോണി മാഗ്മിത്ത്, ഡിസൈൻ: റോസ്മേരി ലില്ലു, ഓവർസീസ് റിലീസ്: ഫാർസ് ഫിലിം കമ്പനി, ആശിർവാദ് സിനിമാസ് കോ.എൽഎൽസി

No comments:

Powered by Blogger.