കലാലയ പശ്ചാത്തലത്തിൽ വേറിട്ട പ്രമേയവുമായി " താൾ " . അഭിനയ മികവുമായി ആരാദ്ധ്യ ആൻ.


Director          :  Raja Saagar.


Genre             :  Campus Thriller .         

Platform        :  Theatre.

Language      :   Malayalam
 
Time               :  127 minutes 22 sec.


Rating             : 3.75 / 5 .      

Saleem P.Chacko.

cpK desK.


തിരുവനന്തപുരത്തെ ഒരു കലാലയത്തിൽ 2000ൽ നടന്ന കഥ വേറിട്ടപ്രമേയമായിഅവതരിപ്പിച്ചിരിക്കുകയാണ്  " താൾ " എന്ന ത്രില്ലർ ചിത്രത്തിൽ. നവാഗതനായ രാജാ സാഗർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെരചനനിർവ്വഹിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകനായ ഡോ. ജി. കിഷോറാണ് .


ആൻസൺപോൾ ( മിത്രൻ ) , ആരാദ്ധ്യ ആൻ ( വിശ്വശ്രീ സുബ്രമഹ്ണ്യം ) , രാഹുൽ മാധവ് ( കാർത്തിക് വേളി ) , രൺജി പണിക്കർ ( ഡോ. ഗിരിശങ്കർ ) , രോഹിണി ( വിശ്വശ്രീയുടെ അമ്മ ) , ദേവി അജിത് ( ഡോ. ഗിരിശങ്കറിന്റെ ഭാര്യ ) , സിദ്ധാർത്ഥ് ശിവ ( ഡോ. മനോഹരൻ ) , നോബി ( കോളേജ് കാന്റിൻ മാനേജർ ) , മറീന മൈക്കിൾ(വിശ്വലക്ഷ്മി), അരുൺ കുമാർ  , വിവിയ ശാന്ത് , ശ്രീധന്യ എന്നിവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. അതിഥിതാരമായി അജുവർഗ്ഗീസും(ആദിനാരായണൻ ) അഭിനയിക്കുന്നു.


കലാലയങ്ങളിലെ പ്രണയവും സൗഹൃദവും പ്രണയമാക്കി നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെ കലാലയ പശ്ചാത്തലത്തിൽ അവതരിപ്പിക്കാത്ത വ്യത്യസ്തമായ പക്ക റൊമാന്റിക്
തില്ലർ സിനിമയാണ് " താൾ " .


23 വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ ഒരു കലാലയത്തിലെ സൈക്കോളജി ഡിപ്പാർട്ട്മെന്റിൽ നടക്കുന്ന കഥയാണിത്. " വിശ്വ+ മിത്രൻ " എന്ന് കലാലയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏഴുതിയും കൊത്തിയും വെച്ചിരിക്കുന്നു. ആരാണ് വിശ്വയും മിത്രനും ? ഇവരുടെ പേര് എന്തിന് കലാലയത്തിൽ ഏഴുതിയിരിക്കുന്നത് ? ഇവരുടെ കഥ തേടിയുള്ള യാത്രയാണ് " താൾ " .


മിത്രനും , കാർത്തിക്കും കലാലയത്തിലെ കൂട്ടുകാരാണ്. ജൂനിയർ ക്ലാസിൽ വിശ്വശ്രീ എന്ന വിദ്യാർത്ഥിനി കടന്നുവരുന്നു. വിശ്വ ശ്രീയും,മിത്രനുംപ്രണയത്തിലാക്കുന്നു. ഇവരുടെ കലാലയ ജീവിതമാണ് " താൾ " പറയുന്നത്.ആൻസൺ പോൾ , രാഹുൽ മാധവ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. വിശ്വശ്രീയായി ആരാദ്ധ്യ ആനിന്റെ പകർന്നാട്ടമാണ് സിനിമയിൽ കാണുന്നത്. ആരാദ്ധ്യ ആനിന്റെ സിനിമ കരിയറിലെ മികച്ച വേഷമാണിത്. മലയാള സിനിമയിൽ ഇനിയും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ കഴിയുമെന്ന് ആരാദ്ധ്യ ആൻ തെളിയിക്കുന്നു.


ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ , മോണിക്ക കമ്പാട്ടി , നിഷീൽ കമ്പാട്ടി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിജിലാലിന്റെ പശ്ചാത്തല സംഗീതവും ,സംഗീതവും നന്നായിട്ടുണ്ട്. ബി.കെ. ഹരി നാരായണൻ ഗാന രചനയും , സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും, പ്രദീപ് ശങ്കർ എഡിറ്റിംഗും, രഞ്ജിത് കോത്താരി കലാസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.


നാം സംസാരിക്കുന്ന നമ്മോട് അടുത്തിടപഴകുന്നവരുടെ മാനസികാരോഗ്യത്തിന് നാം എത്ര കണ്ട് പ്രാധാന്യം കൽപ്പിക്കുന്നുണ്ട്  എന്ന് സിനിമ പറയുന്നു. ഇത് പ്രണയവും സൗഹ്യദവും എല്ലാം ശിഥിലമാക്കാൻ കഴിയുന്ന വിഷയങ്ങളാണ് . അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയണമെന്ന സന്ദേശം " താൾ " പങ്കുവെയ്ക്കുന്നു.
എല്ലാത്തരം പ്രേക്ഷകരും കണ്ടിരിക്കേണ്ട ചിത്രമാണ് " താൾ " .No comments:

Powered by Blogger.