ഷൈൻ നിഗത്തിന്റെ"ഖുർബാനി " യിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
ഷൈൻ നിഗത്തിന്റെ"ഖുർബാനി " യിലെ വീഡിയോ ഗാനം പുറത്തിറങ്ങി.
https://youtu.be/22FJNNSvyp0
യൂത്ത് സ്റ്റാർ ഷെയ്ൻ നിഗം,ആർഷ ബൈജു, ചാരുഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന "ഖുർബാനി " എന്ന് ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.
അജീഷ് ദാസൻ എഴുതിയ വരികൾക്ക് അഫ്സൽ യൂസഫ് സംഗീതം പകർന്ന് ശ്രേയ ഘോഷാൽ ആലപിച്ച " കൺമണി നീ..." എന്നാരംഭിക്കുന്ന ഹൃദ്യമായ ഗാനമാണ് റിലീസായത്.
വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ,ഹരിശ്രീ അശോകൻ,ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്സാണ്ടർ,ഹരീഷ് കണാരൻ, സുനിൽ സുഖദ,മൻരാജ്, രാജേഷ് ശർമ്മ, ജെയിംസ് ഏലിയ, അജി,കോട്ടയം പ്രദീപ്,സുധി കൊല്ലം,സതി പ്രേംജി,നന്ദിനി, ,നയന, രാഖി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റര്‍- ജോണ്‍കുട്ടി, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍,കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-ഷാജി പുൽപ്പള്ളി,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍-ജിസ്സൺ പോള്‍, വിതരണം- വര്‍ണ്ണചിത്ര,പി ആർ ഒ-എ എസ് ദിനേശ്.
No comments: