ധ്യാൻ ശ്രീനിവാസന്റെ ഫീൽ ഗുഡ് മൂവിയാണ് " ബുള്ളറ്റ് ഡയറീസ് " .
Director          :   Santhosh Mandoor

Genre              :    Family Drama     

Platform         :    Theatre.

Language        :     Malayalam

Time                 :     137  minutes 12 sec.


Rating             :     3.5/ 5 .


Saleem P. Chacko.

CpK DesK.


മലയോര മേഖലയായ കാപ്പിമലയുടെ പശ്ചാത്തലത്തിലൂടെ ബൈക്ക് പ്രേമിയായ രാജു ജോസഫിന്റെ കഥ  പറയുന്ന ചിത്രമാണ് " ബുള്ളറ്റ് ഡയറീസ് " . സന്തോഷ് മാണ്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. 


പ്രണയവും, ഉദ്വേഗവുമൊക്കെ കോർത്തിണക്കിയുള്ള ക്ലീൻ എൻ്റെർടൈനറായി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ രാജു ജോസഫിനെ ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നു.


പ്രയാഗാ മാർട്ടിനാണ് നായിക.രൺജി പണിക്കർ, ജോണിആന്റണി, സുധീർ കരമന,സന്തോഷ് കീഴാറ്റൂർ, അൽത്താഫ് സലിം, ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ്, സേതു ലക്ഷമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


കൈതപ്രം , റഫീഖ് അഹമ്മദ് എന്നിവരുടെ ഗാനങ്ങൾക്ക് ഷാൻ റഹ്മാൻ സംഗീതവും, പശ്ചാത്തല സംഗീതവും ,ഫൈസൽ അലി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.


കലാസംവിധാനം  അജയൻ മങ്ങാട്.മേക്കപ്പ്.രഞ്ജിത്ത് അമ്പാടി.കോസ്റ്റ്യം ഡിസൈൻ - സ മീരാസനീഷ്.അസ്സോസിയേറ്റ് ഡയറക്ടേർസ് - ഷിബിൻ കൃഷ്ണ' ഉബൈനി യൂസഫ്,സഹസംവിധാനം. ഉല്ലാസ് കമലൻ, ബിജേഷ്, രാമചന്ദ്രൻ പൊയിലൂർ, ഷൈൻ നെല്ലാൾ. പ്രൊഡക്ഷൻ മാനേജർ - സഫി: ആയൂർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - നസീർ കാരന്തൂർ.പ്രൊജക്റ്റ് ഡിസൈനർ - അനിൽ അങ്കമാലി, പി.ആർ. ഒ. - വാഴൂർ ജോസ് . ബിത്രീ എം.(B3M) ക്രിയേഷൻസാണ് ഈ ചിത്രം  നിർമ്മിച്ചിരിക്കുന്നത്.


ധ്യാൻ ശ്രീനിവാസന്റെ സിനിമ കരിയറിലെ വ്യത്യസ്തയുള്ള കഥാപാത്രമാണ് രാജു ജോസഫ് . ജോണി ആന്റണിയുടെ മനോഹരനും പ്രേക്ഷകമനസുകളിൽ ഇടം നേടി. 


 എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കൊച്ചു സിനിമയാണ് " ബുള്ളറ്റ് ഡയറീസ് " . ബുള്ളറ്റിനെ സ്നേഹിക്കുന്ന ആരേലും ഉണ്ടേൽ തീർച്ചയായും കാണേണ്ടുന്ന സിനിമ കൂടിയാണിത്.
No comments:

Powered by Blogger.