''ഇരുവർ''.
 ''ഇരുവർ''


എന്താ ഇപ്പോൾ,ഇങ്ങനെ ഒരു കുറിപ്പ് എന്ന് ചോദിച്ചാൽ...ചുമ്മ അല്ലെങ്കിൽ വെറുതെ അങ്ങനെയിരിക്കുമ്പോൾ എഴുതുന്നതല്ല...

രണ്ട് മഹാരഥന്മാരായ കലാകാരന്മാർ..

അവരുടെ രണ്ട് ചിത്രങ്ങൾ മലയാളികൾ

ആഘോഷിക്കുകയാണ്...കാതലും,നേരും..

ഇവരെ രണ്ട് പേരേയും എന്തുകൊണ്ട് മലയാളികൾ ആഘോഷിക്കുന്നു എന്ന്

മനസ്സിലാക്കാൻ കൂടുതൽ ദൂരം പോകണ്ട..

ഈ രണ്ട് ചിത്രങ്ങൾ കണ്ടാൽ മതി...

ഒരാൾ പരീക്ഷണങ്ങൾ നടത്തുമ്പോൾ

മറ്റെയാൾ അദ്ദേഹത്തിന്റ്റെ സ്പേസ്

കൃത്യമായി അടയാളപ്പെടുത്തുന്നു.

മലയാള സിനിമയുടെ രണ്ട് നെടും തുണുകളാണവർ ഇരുവരും...

Method Acting & Natural Acting ഇവ രണ്ടും

എന്താണെന്ന് പുതു തലമുറ ഇവരെ കണ്ട്

പഠിക്കുന്നത് നന്നായിരിക്കും .( ഫഹദ് ഫാസിൽ എന്ന കലാകാരന് ഇത് ബാധകമല്ല...ഫഹദിന് മാത്രം)

ഈ കഴിഞ്ഞ ദിവസം പ്രശസ്ത നടനും

ഇപ്പോൾ ബി ജെ പിയുടെ ഉപാധ്യക്ഷനുമായ

ശ്രീ ദേവന്റ്റെ അഭിമുഖം കാണുകയുണ്ടായി

(അദ്ദേഹത്തിന്റ്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടോ,

അതിൽ അദ്ദേഹം പറഞ്ഞ വിഢ്ഢിത്തരങ്ങളോ ഇവിടെ ചർച്ചയാക്കുന്നില്ല)..

ശ്രീ ദേവൻ എന്ത് കൊണ്ട് സൂപ്പർ താരമായില്ല എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റ്റ മറുപടി മൂപ്പർക്കെതിരെ ഒരു കോക്കസ് പ്രവർത്തിച്ചു എന്നാണ്..

ഒരാൾക്ക് സൗന്ദര്യവും ആകാര ഭംഗിയും

ഉണ്ടായാൽ മാത്രം സൂപ്പർ താരമാകില്ലല്ലോ..

ശ്രീ ദേവൻ അത്യാവശ്യം അഭിനയിക്കാൻ അറിയാവുന്ന നടനാണ് അതിൽ തർക്കമില്ല.പക്ഷെ മൂപ്പർ സൂപ്പർ താരമാകാൻ ഇവിടെ ഒരു കോക്കസ് കളിച്ചെങ്കിൽ എന്ത് കൊണ്ട് അദ്ദേഹം നായകനായ പടങ്ങൾ ഇവിടെ പ്രേക്ഷകർ സ്വീകരിച്ചില്ല...ഊഴവും,സൈമൺ പീറ്റർ നിനക്ക് വേണ്ടി എന്നീ ചിത്രങ്ങൾ,അക്കാലത്ത് പ്രേക്ഷകർ ഏറ്റെടുത്തില്ല...? അവിടെയാണ്,

ജോജു ജോർജ്ജും,സുരാജ് വെഞ്ഞാറുമ്മൂടുമൊക്കെ വ്യത്യസ്തരാകുന്നത്...അവർ നായകരായ 

സിനിമകൾ ഇവിടെ ഓടിയിട്ടുണ്ട്...

ഇവിടെ ഒരു കോക്കസ്സേയുളളു...അത് പ്രേക്ഷകരാണ്‌...അവർ തീരുമാനിക്കും

ആര് വാഴണമെന്ന്...പ്രതിഭയുളള ആരെയും ആർക്കും അകറ്റി നിർത്താൻ കഴിയില്ല...അത് സിനിമയിലായാലും മറ്റേത് മേഖലയിലായാലും...

ദേവൻ ഫാൻസ് ക്ഷമിക്കുമല്ലോ...


മലയാളത്തിന്റ്റെ സൂപ്പർ താരങ്ങൾ ഇരുവരും പുതിയ ആശയങ്ങളുമായി എത്തുന്ന നല്ല കലാസൃഷ്ടികൾ പ്രേക്ഷകർക്ക് നൽകട്ടെ എന്നാശംസിക്കുന്നു...

2024 -മലയാള സിനിമയ്ക്ക് നല്ല വർഷമാകട്ടെ..എം.എ. നിഷാദ് .

( Fb യിൽ പോസ്റ്റ് ചെയ്തത് ) No comments:

Powered by Blogger.