ജിസ് ജോയിയുടെ പുതിയ ചിത്രം " തലവൻ " .


ജിസ് ജോയിയുടെ പുതിയ ചിത്രം " തലവൻ " .


ബിജു മേനോനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് "തലവൻ " എന്നു നാമകരണം ചെയ്തിരിക്കുന്നു. ജിസ്ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അരുൺ നാരായണൻ പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേറ്റ് വിത്ത് ലണ്ടൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ അരുൺ നാരായണനും സിജോ സെബാസ്റ്റ്യനും ചേർന്നാണ് നിർമ്മിക്കുന്നത്.





പൊലീസ് ഉദ്യോഗസ്ഥരായ ബിജു മേനോനും ആസിഫ് അലിയും നേർക്കുനേർ പോരടിക്കുന്ന ധ്വനി സൂചിപ്പിക്കുന്ന പോസ്റ്ററോടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയിരിക്കുന്നത്. പൂർണ്ണമായും ത്രില്ലർ ജോണറിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ അറിയപ്പെടാത്തപലദൂരൂഹതകളുടേയും മറനീക്കുന്ന തുമായിരിക്കും. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം താരസമ്പന്നവുമാണ്.


ദിലീഷ് പോത്തൻ,അനുശ്രീ, റീനു  മാത്യൂസ്, ദിലീഷ് പോത്തൻ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ.ജോൺ,, കോട്ടയം നസീർ, അനുരൂപ്, ദിനേശ്, അനുരൂപ്, നനൻ ഉണ്ണി .ബി ലാസ് എന്നിവരും പ്രധാന താരങ്ങളാണ്.


ഉത്തരവാദിത്വമുള്ള പദവി വഹിക്കുന്ന രണ്ടുപേരുടെഔദ്യോഗികജീവിതത്തിലെ കിടമത്സരമാണ് ചിത്രത്തിൻ്റെ കഥാഗതിയെമൂന്നാട്ടുനയിക്കപ്പെടുന്നത്.


ആനന്ദ് തേവർ കാട് - ശരത് ലാൽ പെരുമ്പാവൂർ,ഛായാഗ്രഹണം ശരൺ വേലായുധൻ ,എഡിറ്റിംഗ് സൂരജ്.ഈഎസ്.കലാസംവിധാനം അജയൻ മണ്ടാട്.ചീഫ് അസോസിയേറ്റ് സിഗർ, മേക്കപ്പ് - റോണക്സ്കോസ്റ്റും - ഡിസൈൻ - ജിഷാദ്.പ്രൊഡക്ഷൻ മാനേജർ ജോബ കോപ്രൊഡക്ഷൻ എക്സിക്കുട്ടിവ് - ഷെമീജ് കൊയിലാണ്ടി . പ്രൊഡഷൻ  കൺട്രോളർ ആസാദ് കണ്ണാടിക്കൽ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ .


വാഴൂർ ജോസ് .

( പി.ആർ. ഓ )

No comments:

Powered by Blogger.