ഗിരീഷ് കുന്നുമ്മലിന്റെ "കുറിഞ്ഞി " . 

ഗിരീഷ് കുന്നുമ്മലിന്റെ   "കുറിഞ്ഞി " .


ശ്രീമൂകാംബികകമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് "കുറിഞ്ഞി ".


പ്രകാശ് വാടിക്കൽ,ഡോ. ഷിബു ജയരാജ്,പ്രകാശ് ചെങ്ങൽ,ശ്യാം കോഴിക്കോട്,അശ്വിൻ വാസുദേവ്,കെ കെചന്ദ്രൻപുൽപ്പള്ളി,എൽദോ,ലൗജേഷ്,സുരേഷ്,മനോജ്,രചന രവി, കുള്ളിയമ്മ,ആവണി ആവൂസ്,വിനീതാ ദാസ്, ലേഖനായർ,ലിസി ബത്തേരി, രാഖി അനു, ബാലതാരങ്ങളായ മാളവിക ജിതേഷ്, സമജ്ഞ രഞ്ജിത്എന്നിവരാണ്  ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.


വേരുശിൽപം നിർമ്മിച്ചുംകൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന  പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടുംബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളുടെയും ജീവിത മുഹൂർത്തങ്ങൾ ആദിവാസി ഗോത്ര സമൂഹമായ പണിയ വിഭാഗത്തിന്റെ പശ്ചാത്തലത്തിൽ നല്ലൊരു കാടകത്തിന്റെ കഥ കൂടി പറയുന്ന ചിത്രമാണ് "കുറിഞ്ഞി".


സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്.ഗോത്ര ഗായിക അനിഷിത വാസു ഇതിൽ ഗായികയായുംകഥാപാത്രമായുമെത്തുന്നു.ഛായാഗ്രഹണം-ജിതേഷ്  സി ആദിത്യ, എഡിറ്റിംഗ്-രാഹുൽ ക്ലബ്ഡേ,ഗാനരചന-പ്രമോദ് കാപ്പാട്,സംഗീതം-ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ,ആലാപനം-ദേവനന്ദഗിരീഷ്,അനിഷിതവാസു,ഡോക്ടർ ഷിബു ജയരാജ്‌,രചന-പ്രകാശ് വാടിക്കൽ,  എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ്  ആർ നായർ അമ്പലപ്പുഴ,പശ്ചാത്തല സംഗീതം: പണ്ഡിറ്റ് രമേഷ് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ-കെ മോഹൻ ( സെവന്‍ ആർട്സ് )സ്റ്റിൽസ്-ബാലു ബത്തേരി,പ്രൊഡക്ഷൻ കൺട്രോളർ-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-എൽദോ,മേക്കപ്പ്-ഒ മോഹൻ  കയറ്റില്‍,വസ്ത്രാലങ്കാരം-ലൗജീഷ്,കലാസംവിധാനം-അൻസാർ ജാസ,  സംവിധാന സഹായികൾ-സുരേഷ്,അനീഷ് ഭാസ്കർ,  രചന രവി,സ്റ്റുഡിയോ- ലാൽ മീഡിയ പരസ്യകല-മനു ഡാവിഞ്ചി.


വയനാട്, സുൽത്താൻബത്തേരി, അമ്പലവയൽ, ചീരാൽ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ "കുറിഞ്ഞി " ജനുവരിയിൽ പ്രദർശനത്തിനെത്തും.


പി ആർ ഒ-എ എസ് ദിനേശ്.

1 comment:

  1. ചുഴലികാറ്റ്, ധനയാത്ര തുടങ്ങിയ കൊമേഴ്സൽ സിനിമ ചെയ്ത ഗിരീഷ് കുന്നുമ്മൽ എന്ന സംവിധായകൻ ഇപ്പോൾ ഇങ്ങനെയുള്ള ഒരു പശ്ചാത്തലത്തിലുള്ള ഒരു സിനിമ സംവിധാനം ചെയ്യാൻ തയ്യാറയതിന്റെ കാരണം പ്രകാശ് വാടിക്കലിന്റെ കഥ തന്നെയായിരിക്കും... ഇദ്ദേഹത്തിന്റെ കതിവെന്നൂർ വീരനെന്ന സിനിമ: ജനങ്ങൾ കാത്തിരിക്കുന്നു... അതിനിടയിൽ ഒരു കുളിർ കാറ്റായി കുറിഞ്ഞിയെ ആസ്വധിക്കാൻ അവസരം നൽകിയ .. ഈ സിനിമയുടെ എല്ലാ മേഖലയിലും പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ! കൂട്ടത്തിൽ കുറിഞ്ഞിയുടെ അഭിമാനം അതോടൊപ്പം സഹകരിച്ച ഏവർക്കും തന്നെയാണ്... ഇത് മലയാള സിനിമയ്ക്ക് പല മേഘലയിലും കഴിവുള്ള കലാകാരന്മാരെ സംഭാവനെ യ്യുന്ന ഒരു കൊച്ച് വലിയ സിനിമ തന്നെയാണ് ...നന്ദി...🙏🙏🌹

    ReplyDelete

Powered by Blogger.