ജീത്തു ജോസഫ് - മോഹൻലാൽ ടീമിൻ്റെ " നേര് " ഡിസംബർ 21ന് റിലീസ് ചെയ്യും.
ജീത്തു ജോസഫ് - മോഹൻലാൽ ടീമിൻ്റെ " നേര് " ഡിസംബർ 21ന് റിലീസ് ചെയ്യും.
കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് - മോഹൻ ലാൽ ടീമിൻ്റെ " നേര് " . പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ചിത്രമാണിത്.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രംതിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്.വർഷങ്ങളായി കേസ് അറ്റൻഡ് ചെയ്യാത്ത സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നതും ഈ ചിത്രത്തിൻ്റെ സംഘർഷം വർദ്ധിപ്പിക്കുന്നതായി കാണാം. ഇതിനകംകേരളത്തിൽ ഒരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായ സംഭവമാണ് ഇവിടെ നടക്കുന്നത്എന്ന വാക്കുകൾ ഈ ചിത്രത്തിലെ സംഭവങ്ങൾക്ക് ഏറെ ആക്കം കൂട്ടുന്നതാണ്.
ഒരു ശരിക്കുവേണ്ടി നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിൻ്റെ പുതിയ മുഖങ്ങൾ ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോ ന്നായി മോഹൻലാൽ അരങ്ങു തകർക്കും. പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീൽ പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റായി കാണാം.ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.ഗണേഷ് കുമാർ, അനശ്വര രാജൻ, ശങ്കർ ഇന്ദുചൂഡൻ , ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ , ശാന്തി മായാദേവി, ശ്രീധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം - സതീഷ് ക്കുറുപ്പ്,എഡിറ്റിംഗ് -വി.എസ്.വിനായക് ,കലാസംവിധാനം - ബോബൻ , കോസ്റ്റും - ഡിസൈൻ -ലൈന്റാ ജീത്തു. മേക്കപ്പ് - അമൽ ചന്ദ്ര .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ.അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സോണിജി.സോളമൻ. എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർഫിനാൻസ് കൺട്രോളർ- മനോഹരൻ കെ.പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേർസ്.പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ധു പനയ്ക്കൽ .
വാഴൂർ ജോസ് .
( പി.ആർ. ഓ )
No comments: