"കഥ ഇന്നുവരെ" പൂർത്തിയായി.



 "കഥ ഇന്നുവരെ" പൂർത്തിയായി.


ബിജു മേനോൻ, മേതിൽ ദേവിക എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് കൂടിയായ വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ” യുടെ ചിത്രീകരണം പൂർത്തിയായി.


അനു മോഹൻ, നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേഷ്, അപ്പുണ്ണി ശശി,കൃഷ്ണപ്രസാദ്,തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ.


ആലപ്പുഴ, കുമളി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിൽ ബിജു മേനോന്റെ നായികയായി പ്രശസ്ത നർത്തകി മേതിൽ ദേവിക എത്തുന്നു. ചെറുപ്പം മുതൽ സിനിമയിലേക്ക് ഒരുപാട്അവസരങ്ങൾതേടിയെത്തിയെങ്കിലും ആദ്യമായി മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്  വിഷ്ണുമോഹൻചിത്രത്തിലൂടെയാണ്. 


ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നുള്ള പ്ലാൻ ജെ സ്റ്റുഡിയോസ്, വിഷ്ണു മോഹന്റെ വിഷ്ണു മോഹൻ സ്റ്റോറീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹാരിസ് ദേശം, അനീഷ് പിബി എന്നിവരുടെ ഇമാജിൻ സിനിമാസും നിർമ്മാണപങ്കാളികളാണ്.ഛായാഗ്രഹണം- ജോമോൻ ടി ജോൺ. എഡിറ്റിംഗ്-ഷമീർ മുഹമ്മദ്,സംഗീതം- അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ ഡിസൈനർ-സുഭാഷ് കരുൺ,കോസ്റ്റ്യൂംസ്- ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,മേക്കപ്പ്-സുധി സുരേന്ദ്രൻ,പ്രോജക്ട് ഡിസൈനർ- വിപിൻ കുമാർ, സൌണ്ട് ഡിസൈൻ-ടോണി ബാബു, സ്റ്റിൽസ്- അമൽ ജെയിംസ്, ഡിസൈൻസ്-ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻസ്-10 ജി മീഡിയ.ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ റിലീസ് ചെയ്യുന്നതാണ്.പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.