പൊടിപറത്തി 'മാമധുര' ! തകർപ്പൻ ഡാൻസുമായി രാഘവ ലോറൻസ്...


 

പൊടിപറത്തി 'മാമധുര' ! തകർപ്പൻ ഡാൻസുമായി രാഘവ ലോറൻസ്...


https://youtu.be/IsN-fqGzpHg?si=NJvVQU51KfBlBCys


തമിഴ് സിനിമയുടെ ഭാവി വാ​ഗ്ദാനങ്ങളായ രാഘവ ലോറൻസിനെയും എസ് ജെ സൂര്യയെയും നായകന്മാരാക്കി പ്രമുഖ സംവിധായകൻ കാർത്തിക്സുബ്ബരാജ് സംവിധാനം നിർവഹിക്കുന്ന 'ജിഗർതാണ്ട ഡബിൾ എക്സ്'ലെ ആദ്യ സിം​ഗിൾ 'മാമധുര' യൂ ട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. വിവേക് വരികൾ ഒരുക്കിയ ​ഗാനത്തിന് ദീയും സന്തോഷ് നാരായണനും ചേർന്നാണ്സംഗീതംപകർന്നിരിക്കുന്നത്.


2014 ഓഗസ്റ്റ് 1ന് റിലീസ് ചെയ്ത 'ജിഗർതാണ്ഡ'യുടെ തുടർഭാഗമായ 'ജിഗർതാണ്ട ഡബിൾ എക്സ്' നവംബർ 10നാണ് തിയറ്റർ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാൻന്റെ വേഫെയറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരത്തിനെത്തിക്കും. നിമിഷ സജയനാണ് നായിക. 'ഫൈവ് സ്റ്റാർ ക്രിയേഷൻസ്'ന്റെയും 'സ്റ്റോൺ ബെഞ്ച് ഫിലിംസ്'ന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷക ഹൃ​ദയങ്ങളിൽ വലിയരീതിയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന 'ജിഗർതാണ്ട ഡബിൾ എക്സ്'ന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്. 


കലാസംവിധാനം: ബാലസുബ്രമണ്യൻ, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, ഡയറക്ഷൻ ടീം: ശ്രീനിവാസൻ, ആനന്ദ് പുരുഷോത്ത്, കാർത്തിക് വി.പി, വിഘ്നേശ്വരൻ, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനർ: ടൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശോകൻ നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യുസർ: പവൻ നരേന്ദ്ര.

No comments:

Powered by Blogger.