തലസ്ഥാന നഗരിയിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് ദിലീപും തമന്നയും; ഇരുവരെയും കാണുവാൻ ലുലു മാളിൽ തടിച്ചുകൂടിയത് ആയിരങ്ങൾ..! -തലസ്ഥാന നഗരിയിൽ ആവേശത്തിൻ്റെ അലയൊലികൾ തീർത്ത് ദിലീപും തമന്നയും; ഇരുവരെയും കാണുവാൻ ലുലു മാളിൽ തടിച്ചുകൂടിയത് ആയിരങ്ങൾ..!

 

ജനപ്രിയ നായകൻ ദിലീപും തെന്നിന്ത്യൻ താര സുന്ദരി തമന്നയും ബാന്ദ്രയുടെ പ്രചരണാർത്ഥം തിരുവനന്തപുരം ലുലു മാളിൽ എത്തിയപ്പോൾ ഒരു നോക്ക് കാണുവാൻ ഒത്തു കൂടിയത് ആയിരങ്ങൾ. ആഘോഷത്തിൻ്റെ രാവ് തീർത്ത് ദിലീപിനും തമന്നക്കും സംവിധായകൻ അരുൺ ഗോപിക്കുമൊപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും അവിടെ സന്നിഹിതരായിരുന്നു. അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന 'ബാന്ദ്ര' ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുകയാണ്. രാമലീലക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നതിനാൽ പ്രേക്ഷകർക്കും പ്രതീക്ഷ കൂടുതലാണ്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്.

അലൻഅലക്‌സാണ്ടർഡൊമിനിക്കായി ദിലീപ് എത്തുമ്പോൾ നായിക താര ജാനകിയായി തമന്നയും എത്തുന്നു. പാൻ ഇന്ത്യൻ താരനിര ചിത്രത്തിനായി അണിനിരക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മംമ്ത മോഹൻദാസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.


ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ - ശബരി.

No comments:

Powered by Blogger.