സമൻസ്


 

സമൻസ്


സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ* രണ്ടാമതു ചിത്രം .ആൻ സരിഗാ ആൻ്റണി സംവിധായിക 

വിഷ്ണുവിനയ് നായകൻ. 

........................................

ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചു തന്നെ അടുത്ത ചിത്രമായ സമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ്അരങ്ങേറിയിരിക്കുന്നു.കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച ഈ ചടങ്ങ് നടന്നത്.


സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ ദാസ് ,ആൻ സരിഗ ആൻ്റണി എന്നിവർ നിർമ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെയായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം മുക്കം' കോഴി'ക്കോട് ഭാഗങ്ങളിലായി നടന്നു വരികയാണ്.


സൈജു കുറുപ്പ് ,അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.




ആൻ സരിഗ സംവിധായിക. 

............................................

തങ്ങളുടെ രണ്ടാമതു ചിത്രമായ സമൻസ് സംവിധാനം ചെയ്യുന്നത് സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ ആൻ്റണിയാണ്.ഈ ചിത്രം നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്ന തായിരുന്നതാണങ്കിലും ചില സാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോയതാണന്ന് ആൻ സരിഗ പറഞ്ഞു.


ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ അഭിലാഷം സിനിമയുടെ ആഭിനേതാക്കളും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാറാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത കേരളം എന്നപരിപാടിയുടെ ഇടയിൽ പൊതുജന പങ്കാളിത്തവും ഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.

പ്രശസ്ത സംവിധായകനായ വിനയൻ്റെ മകനും വിനയൻ സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ആകാശഗംഗഎന്ന ചിത്രത്തിൻ്റെ രണ്ടാം പതിപ്പായ ആകാശഗംഗ2എന്ന ചിത്രത്തിൽ നായകനുമായിരുന്ന വിഷ്ണുപത്തൊമ്പതാം

നൂറ്റാണ്ട് എന്ന ചിത്രത്തിൽ കണ്ണൻ കുറുപ്പ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.പൂർണ്ണമായും സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.വിഷ്ണുവിനു പുറമേ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.മാറ്റഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ ഉടൻ പുറത്തുവിടുെമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ശങ്കർ ദാസുംവ്യക്തമാക്കി.മാർച്ചുമാസത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ദുബായിലും പാലക്കാട്ടുമായി പൂർത്തിയാകും.


അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സെയ്ബാ, സൈജു ക്കുറുപ്പ് ,തൻവി റാം, ഛായാഗ്രാഹകൻ സജാദ് കാക്കു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ വി.പി., എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.നിർമ്മാണ നിർവ്വഹണം രാജൻ ഫിലിപ്പ് . 


വാഴൂർ ജോസ്.

'ഫോട്ടോ -എസ്.ബി.കെ.ഷുഹൈബ് .







.

No comments:

Powered by Blogger.