വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ചിത്രം " ധ്രുവനച്ചിത്തരം " നവംബർ 24ന് തിയേറ്ററുകളിൽ എത്തും.





വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന സ്പൈ ആക്ഷൻ ചിത്രം  " ധ്രുവനച്ചിത്തരം " നവംബർ 24ന് തിയേറ്ററുകളിൽ എത്തും.


ക്രമസമാധാന പാലനത്തിന് വിധേയരാകാതെ രഹസ്യമായി തീവ്രവാദ സംഘടനകളെ താഴെയിറക്കുക എന്ന ഒരേയൊരു ഉദ്ദേശ്യമുള്ള " ദ ബെസ്മെന്റ് " എന്ന എലൈറ്റ് പ്രൊഫഷണലുകളുടെ ഒരു ടീമിനെനയിക്കുന്നരഹസ്യപ്രവർത്തകൻ ജോണിന്റെ കഥയാണ് ഈ സിനിമ. 


ജോണായി വിക്രമും , അനുപമയായി ഋതു വർമ്മയും വേഷമിടുന്നു. സിമ്രാൻ , ആർ പാർത്ഥിപൻ , രാധിക ശരത് കുമാർ , വിനായകൻ , ദിവ്യദർശൻ , ഗൗതം വാസുദേവ് മേനോൻ , വി.പി. ധനഞ്ജയൻ , അർജുൻദാസ് , വംശി കൃഷ്ണ , സതീഷ് കൃഷ്ണൻ , മുന്ന സൈമൺ , സലിം ബെയ്സ് , മായാ എസ്. കൃഷ്ണൻ , പ്രീതി നെടുമാരൻ, അഭിരാമി വെങ്കിടാചലം എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


ഗൗതം വാസുദേവ് മേനോൻ , ദീപക് വെങ്കിടേശ്വരൻ എന്നിവർ രചനയും, മനോജ് പരമഹംസ , എസ്. ആർ. കതിർ , വിഷ്ണു ദേവ് , ജോമോൻ ടി. ജോൺ , സന്താന കൃഷ്ണൻ , രവിചന്ദ്രൻഎന്നിവർഛായാഗ്രഹണവും ,ആന്റണി എഡിറ്റിംഗും, ഹാരീസ് ജയരാജ് സംഗീതവും ഒരുക്കുന്നു . ഓൻഡ്രാഗ വിനോദം , ഒരു വീരിലെയൊരു ഫിലിം ഹൗസ് എന്നി കമ്പനികളാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 145 മിനിറ്റ് ദൈർഘ്യമുണ്ട് ഈ സിനിമയ്ക്ക്.  ഗൗതം വാസുദേവ് മേനോൻ നിർമ്മാണ പങ്കാളിയുമാണ്. 2017ൽ നിർമ്മാണം ആരംഭിച്ച് ഏഴ് രാജ്യങ്ങളിൽ ചിത്രീകരിച്ച ചിത്രം കൂടിയാണിത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.