ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന കാർത്തിക് സുബരാജ് ചിത്രം 'ജിഗർതാണ്ഡ 2' ട്രെയിലർ പുറത്തിറങ്ങി .

 


ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന കാർത്തിക് സുബരാജ് ചിത്രം 'ജിഗർതാണ്ഡ 2' ട്രെയിലർ പുറത്തിറങ്ങി . 


Double the bang, double the punch, double the excitement!Presenting the TRAILER of #JigarthandaDoubleX -


▶️ https://youtu.be/PvoUJejn1e4?feature=shared


രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കാർത്തിക്ക് സുബ്ബരാജ് ചിത്രം 'ജിഗർതാണ്ട ഡബിൾ എക്സ്'ന്റെ ട്രെയിലർ പുറത്തിറങ്ങി. രാഘവ ലോറൻസിന്റെയുംഎസ്.ജെ.സൂര്യയുടെയും തകർപ്പൻ പ്രകടനങ്ങൾ അടങ്ങുന്ന ട്രെയിലർ 'സൺ ടിവി' എന്ന യൂ ട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. 


"തമിഴ് സിനിമാവിൻ മുതൽ കറുപ്പ് ഹീറോ" എന്ന രാഘവ ലോറൻസിന്റെ  ഡയലോഗോടെ ആരംഭിക്കുന്ന ട്രെയിലറിൽ 1975-ആണ് കഥാപശ്ചാത്തലം.എസ്.ജെ.സൂര്യയുടെ മാസ്സ് എൻട്രിക്ക് ട്രെയിലർ നേരെ ചെത്തുന്നത് അതിഗംഭീര ഫൈറ്റ് സീനുകളിലേക്കാണ്.


നവംബർ 10ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം 'ഫൈവ് സ്റ്റാർ ക്രിയേഷൻസ്'ന്റെയും 'സ്റ്റോൺ ബെഞ്ച് ഫിലിംസ്'ന്റെയും ബാനറിൽ കാർത്തികേയൻ സന്താനവും കതിരേശനും ചേർന്നാണ് നിർമ്മിക്കുന്നത്. 2014 ഓഗസ്റ്റ് 1ന് റിലീസ് ചെയ്ത 'ജിഗർതാണ്ഡ' പ്രേക്ഷകർ ഹൃദയങ്ങളിൽ കോലിളക്കം സ‍ൃഷ്ടിച്ച സിനിമയാണ്. കതിരേശൻ നിർമ്മാണത്തിൽ, സിദ്ധാർത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർസുപ്രധാനവേഷത്തിലെത്തിയ 'ജിഗർതാണ്ഡ'യുടെ രണ്ടാം ഭാഗമായ 'ജിഗർതാണ്ട ഡബിൾ എക്സ്' പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. 


തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്. കലാസംവിധാനം: ബാലസുബ്രമണ്യൻ, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, ഡയറക്ഷൻ ടീം: ശ്രീനിവാസൻ, ആനന്ദ് പുരുഷോത്ത്, കാർത്തിക് വി.പി, വിഘ്നേശ്വരൻ, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനർ: ടൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശോകൻ നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യുസർ: പവൻ നരേന്ദ്ര.

No comments:

Powered by Blogger.