ജോഷി-ജോജു ചിത്രം 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലേക്ക്


 


ജോഷി-ജോജു ചിത്രം 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലേക്ക് !


'പൊറിഞ്ചു മറിയം ജോസ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോളാണ് നിർമ്മിക്കുന്നത്. വേറിട്ട ദൃഷ്യാവിഷ്ക്കാരത്തിൽ വ്യത്യസ്തമായ കഥ പറയുന്ന ഈ ചിത്രത്തിന് രാജേഷ് വർമ്മയാണ് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് 'സരിഗമ'യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. 


ജോഷിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ പ്രേക്ഷകരെ വളരെയേറെ ആകർഷിക്കുന്ന ഒരു സിനിമ ആയിരിക്കും 'ആന്റണി' എന്ന് നിർമ്മാതാക്കൾഅവകാശപ്പെടുന്നുണ്ട്. കുടുംബപ്രേക്ഷകരെ പരി​ഗണിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രത്തിൽ മാസ് ആക്ഷൻ രം​ഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ 'ആന്റണി' ഒരു ഫാമിലി-ആക്ഷൻ സിനിമയാണ് എന്ന് പറയാം.


ജോജു ജോർജ്ജിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി സംവിധാനം നിർവഹിച്ച 'പൊറിഞ്ചു മറിയം ജോസ്' പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിച്ച ഒരു സിനിമയാണ്. മാസ് ആക്ഷൻ രം​ഗങ്ങളോടെ എത്തിയ ചിത്രത്തിൽ 'കാട്ടാളൻ പോറിഞ്ചു' എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിച്ചത്. ജോജുവിന്റെ ആഭിനയ ജീവിതത്തിലെ ഏറ്റവും പവർഫുൾ മാസ്സ് കഥാപാത്രമാണ് കാട്ടാളൻ പോറിഞ്ചു എന്ന് പ്രേക്ഷകർ ഒന്നടങ്കം വിധി എഴുതിയിരുന്നു. ഇപ്പോഴിതാ 'പൊറിഞ്ചു മറിയം ജോസ്'ന്റെ വൻ വിജയത്തിന് ശേഷം ജോഷി-ജോജു കൂട്ടുകെട്ടിൽ വീണ്ടും ഒരു സിനിമ എത്തുന്നു. ഇത് പ്രേക്ഷക ഹൃദയത്തിലുണ്ടാക്കുന്ന ആവേശം ചെറുതല്ല. തീപ്പൊരു പാറുന്ന ചിത്രങ്ങൾ തീയറ്ററുകളിലുണ്ടാക്കുന്ന ആരവം 'പൊറിഞ്ചു മറിയം ജോസ്'ലൂടെ ഒരിക്കൽ നമ്മൾ അറിഞ്ഞതാണ്. 


ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അ​ഗ്രവാൾ, രജത്ത് അ​ഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്, പിആർഒ: ശബരി.

No comments:

Powered by Blogger.