ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന, കാർത്തിക് സുബരാജ് ചിത്രം 'ജിഗർതാണ്ഡ 2' നവംബർ 10ന് തിയറ്ററുകളിൽ.


 

ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന, കാർത്തിക് സുബരാജ് ചിത്രം 'ജിഗർതാണ്ഡ 2' നവംബർ 10ന് തിയറ്ററുകളിൽ...


രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത 'ജിഗർതാണ്ട ഡബിൾ എക്സ്' റിലീസിനൊരുങ്ങുന്നു. ചിത്രം നവംബർ 10ന് തിയറ്ററുകളിലെത്തും. 'ഫൈവ് സ്റ്റാർ ക്രിയേഷൻസ്'ന്റെയും 'സ്റ്റോൺ ബെഞ്ച് ഫിലിംസ്'ന്റെയും ബാനറിൽ കാർത്തികേയൻ സന്താനം, കതിരേശൻ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 


2014 ഓഗസ്റ്റ് 1 ന് റിലീസ് ചെയ്ത 'ജിഗർതാണ്ഡ' പ്രേക്ഷകർ ഹൃദയങ്ങളിൽ വലിയ രീതിയിൽ കോലിളക്കം സ‍ൃഷ്ടിച്ച സിനിമയാണ്. കതിരേശൻ നിർമ്മാണത്തിൽ, സിദ്ധാർത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവർ സുപ്രധാന വേഷത്തിലെത്തിയ 'ജിഗർതാണ്ഡ' ബോബി സിംഹക്ക് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരത്തോടൊപ്പം പല അവാർഡുകളും നേടി കൊടുത്ത ബ്ലാക്ക് ഹ്യൂമർ കോമഡി ത്രില്ലറാണ്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായ 'ജിഗർതാണ്ട ഡബിൾ എക്സ്' ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. തിരുനവുക്കരാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികൾക്ക് സന്തോഷ് നാരായണനാണ് സംഗീതം പകർന്നിരിക്കുന്നത്.  


കലാസംവിധാനം: ബാലസുബ്രമണ്യൻ, വസ്ത്രാലങ്കാരം: പ്രവീൺ രാജ, സൗണ്ട് ഡിസൈൻ: കുനാൽ രാജൻ, ഡയറക്ഷൻ ടീം: ശ്രീനിവാസൻ, ആനന്ദ് പുരുഷോത്ത്, കാർത്തിക് വി.പി, വിഘ്നേശ്വരൻ, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനർ: ടൂണി ജോൺ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: അശോകൻ നാരായണൻ എം, അസോസിയേറ്റ് പ്രൊഡ്യുസർ: പവൻ നരേന്ദ്ര.


'ജിഗർതാണ്ഡ'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു എന്ന വാർത്ത നേരത്തെ പുറത്തുവിട്ടിരുന്നു. നിഷികാന്ത് കാമത്ത് സംവിധാനം ചെയ്യുന്ന ഹിന്ദി റീമേക്കിൽ ഫർഹാൻ അക്തർ, സഞ്ജയ് ദത്ത് എന്നിവരാണ് സിദ്ധാർത്ഥ്, ബോബി സിൻഹ എന്നിവരുടെ വേഷം കൈകാര്യം ചെയ്യുന്നത്. ബോളിവുഡ് ഹീറോ അജയ് ദേവ്ഗൺ, അഭിനവ് ശുക്ല എന്നിവരുടെ സംയുക്ത ബാനറാണ് ചിത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.