"നീലരാവിൽ" മ്യൂസിക് ആൽബം പുറത്തിറങ്ങി .


 

"നീലരാവിൽ" മ്യൂസിക് ആൽബം പുറത്തിറങ്ങി .


ശ്രീരാഗ് കേശവ് സംവിധാനം ചെയ്യുന്ന നീലരാവിൽ എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി. ആദി ഷാനും ശ്രുതി മണികണ്ഠനും ഈ പ്രധാന വേഷങ്ങളിൽ എത്തുന്ന ആൽബം പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെവൈറലായികൊണ്ടിരിക്കുകയാണ്.


https://youtu.be/tDm66Wz4jBY?si=_S2H5Q_-bQA0vak6ഹരീഷ് മോഹൻ രചിച്ച് പ്രണവ്.സി. പി. സംഗീത സംവിധാനം നിർവഹിച്ച് സിനോവ് രാജ് ആലപിച്ച ഇമ്പമാർന്ന ഈ പ്രണയ ഗാനം ഒരു കമ്പ്ലീറ്റ് റൊമാന്റിക് എന്റെർടെയ്നർ ആണ് . മീഡിയ 7 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ആൽബത്തിൽ ജിതിൻ കണ്ണൻ,ഗായത്രിവേണുഗോപാൽ,നന്ദന സജീഷ്, വത്സല, ശിവദാസൻ,ശ്രീനാഥ് ഗോപിനാഥ്,അരുൺ ഇ കരുണാകരൻ, അർച്ചന, ജിതിൻ ലാൽ എന്നിവരാണ് മറ്റു താരങ്ങൾ. 


ഹേമന്ത് നാരായണൻ,ശ്രീരാഗ് കേശവ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന  ആൽബത്തിന്റെ ക്യാമറമാൻ ഗൗതം ബാബുവാണ് . എഡിറ്റിംഗ് ശ്രീരാഗ് കേശവ് ,ആർട്ട്‌ ഡയറക്ടർ - ഹരിപ്രസാദ്. സി. പി. ക്രിയേറ്റീവ് ഡയറക്ടർ ഹേമന്ത് നാരായണൻ, പി ആർ ഓ സുനിത സുനിൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ കൃഷ്ണ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.