കോറോണ കാലത്തെ കാഴ്ചകളുമായി " കോറോണ ധവാൻ " .Director       : C.C . Nithin .

Genre           : Comedy . 

Platform      : Theatre.

Language    : Malayalam.  

Time             : 130 minutes.


Rating          : 3 / 5 .      

Saleem P.Chacko.

cpK desK .കോറോണ കാലത്തെ കാഴ്ചകളുമായി നവാഗതനായ സി.സി നിതിൻ  സംവിധാനം ചെയ്‌ത ചിത്രമാണ്  "കൊറോണ ധവാന്‍ " .


തൃശൂർ പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്. ആനതടം ദേശത്തെ വെള്ളമടിയാണ് സിനിമയുടെ പ്രമേയം.  അപ്രതീക്ഷിതമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യം കിട്ടാതെ വന്നപ്പോൾ എല്ലാ കുടിയൻമാരും അസ്വസ്ഥരായി.ലുക്ക്മാൻ അവറാൻ അവതരിപ്പിക്കുന്ന ഡവാൻ വിനുവിനെ ചുറ്റിപ്പറ്റിയാണ് കഥ.


ശ്രീനാഥ് ഭാസി ( പാമ്പ് ഗ്ലാഡ്സൺ ) , ജോണി ആന്റണി ( എക്സൈസ് സബ് ഇൻസ്പെക്ടർ സത്യമൂർത്തി) , ശ്രുതി ജയൻ ( സ്വപ്ന ) , ഇർഷാദ് അലി ( സബ് ഇൻസ്പെക്ടർ ഷിബു പി.പി. ) , സീമ ജി . നായർ ( ധാവൻ വിനുവിന്റെ അമ്മ ) , ധർമ്മജൻ ബോൾഗാട്ടി ( സാബുമോൻ ) , വിജീലിഷ് കാര്യാട് ( മനു ) , ശിവജി ഗുരുവായൂർ ( ഡി.വൈ. എസ്.പി ആന്റണി തോമസ് ) , ശരത് സഭ ( സുമേഷ് ) , സുനിൽ സുഖദ ( പള്ളിലച്ചൻ ) , ബിറ്റോ ഡേവിസ് ( ഗോഡ്സൺ ) , ബാലാജി ശർമ്മ ( എക്സൈസ് ഓഫീസർ സാബു പി.കെ ) , ഹരീഷ് പേങ്ങൻ( പാപ്പൻ ) ,  അനീഷ് ഗോപി ( കുട്ടൻ ) , സിനോജ് വർഗ്ഗീസ് ( ഡർബിയാൻ ) , വിനീത് തട്ടിൽ  ( ബാർ മുതലാളി ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരോടാപ്പം നിർമ്മാതാവ് ജെയിംസും അഭിനയിക്കുന്നു.


ജെയിംസ് & ജെറോം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെയിംസും ജെറോമും ചേര്‍ന്നാണ് ഈ  ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുജയ് മോഹന്‍രാജ്  രചന നിർവ്വഹിക്കുന്നു. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.


ജെനീഷ് ജയാനന്ദനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അരുണ്‍ പുരയ്ക്കല്‍, വിനോദ് പ്രസന്നന്‍, റെജി മാത്യൂസ് എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍. സിനിമയ്ക്ക് സംഗീതമൊരുക്കിയത് റിജോ ജോസഫും പശ്ചാത്തല സംഗീതം ബിബിന്‍ അശോകുമാണ്. ജിനു പി. കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സിനിമയുടെ എഡിറ്റിംഗ് ചെയ്യുന്നത് അജീഷ് ആനന്ദാണ്.കല - കണ്ണന്‍ അതിരപ്പിള്ളി , കോസ്റ്റ്യും - സുജിത് സി എസ് , ചമയം - പ്രദീപ് ഗോപാലകൃഷ്ണന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരിസുദന്‍ മേപ്പുറത്തു, അഖില്‍ സി തിലകന്‍, ചീഫ് അസോസിയേറ്റ് ക്യാമറമാന്‍ സുജില്‍ സായി പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ഷൈന്‍ ഉടുമ്പന്‍ചോല, അസ്സോസിയേറ്റ് ഡയറക്ടര്‍ - ലിതിന്‍ കെ. ടി, വാസുദേവന്‍ വി. യു, അസിസ്റ്റന്‍റ് ഡയറക്ടര്‍ - ബേസില്‍ വര്‍ഗീസ് ജോസ്, പ്രൊഡക്ഷന്‍ മാനേജര്‍ - അനസ് ഫൈസാന്‍, ശരത് പത്മനാഭന്‍ തുടങ്ങിയവരാണ് അണിയറ ശിൽപ്പികൾ. 


മദ്യപാനിയുടെ വേഷം  ലുക്ക്മാന്റെ കൈകളിൽ ഭദ്രം. ഹരീഷ് പേങ്ങൻ മിന്നുന്ന അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. എക്സൈസ് ഇൻസ്പെക്ടർ സത്യജിത്തായി ജോണി ആന്റണിയും  തിളങ്ങി. 


കോറോണ കാലത്ത് നമുക്ക് ചുറ്റും നടന്ന പല കാഴ്ചകളും സിനിമയുടെ പ്രമേയത്തിൽഉൾകൊള്ളിച്ചിരിക്കുന്നു.  പണത്തോടുള്ള ആർത്തി , പ്രണയം എന്നിവയും കഥാപാത്രങ്ങളാണ് . ഒരു പക്ക കോമഡി എന്റർടെയ്നറാണ് " കോറോണ ധവാൻ " .
No comments:

Powered by Blogger.