ഓണത്തിനും നിറഞ്ഞ സദസ്സിൽ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ .
ഓണത്തിനും നിറഞ്ഞ സദസ്സിൽ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ .
ജനപ്രിയനായകന്റെ വോയ്‌സ് ഓഫ് സത്യനാഥൻ നാൽപതു ദിവസങ്ങൾ കഴിഞ്ഞ് ഓണം നാളുകളിലും പ്രേക്ഷകർക്ക് പ്രിയങ്കരമായി മാറുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ കാണുന്നത് . പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് സത്യനാഥൻ കൂടുതൽതിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് ഇപ്പോൾ. ഓണത്തിന് കുടുംബത്തോടൊപ്പം കാണാൻ പറ്റിയ ഏറ്റവും നല്ല ഫാമിലി എന്റർറ്റെയ്നറിനു എങ്ങും ഫാസ്റ്റ് ഫില്ലിംഗ് ഷോസാണ്. നർമ്മത്തിൽ പൊതിഞ്ഞ കഥാ സന്ദർഭത്തിലൂടെ അല്പം സീരിയസ് ആയഒരുകഥപ്രേക്ഷകരിലേക്കെത്തിച്ച സംവിധായകൻ റാഫിയുടെ ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റാഫി - ദിലീപ് കൂട്ടുകെട്ടിൽ ഒരു സൂപ്പർ ഹിറ്റ് ചിത്രം കൂടി പ്രേക്ഷകർക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് . ബോക്സ് ഓഫീസിൽ കേരളത്തിൽ നിന്ന് മാത്രം പതിനാറു കൊടിയില്പരം കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥൻ. ജനപ്രിയനായകൻ ദിലീപിന്റെ മിന്നുന്ന പ്രകടനവും സിദ്ധിഖും ജോജു ജോർജും മറ്റു താരങ്ങളുടെയും മികവാർന്ന പ്രകടനവും കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരമായിമാറുന്ന എന്റെർറ്റൈനെർ ആയി വോയ്‌സ് ഓഫ് സത്യനാഥനെ മാറ്റുന്നു.
ബാദുഷാ സിനിമാസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ്, പെൻ ആൻഡ് പേപ്പർ ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ ബാദുഷ, ദിലീപ്, ഷിനോയ് മാത്യു, രാജൻ ചിറയിൽ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപിനൊപ്പം ജോജു ജോർജ്, സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ, രമേശ് പിഷാരടി, ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു. അങ്കിത് മേനോൻ സംഗീതമൊരുക്കിയ വോയ്‌സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. പി ആർ ഓ പ്രതീഷ് ശേഖർ.
No comments: