പ്രശ്സത സിനിമ - സീരിയൽ നടൻ കൈലാസ്നാഥ് ( 65) അന്തരിച്ചു.

 


പ്രശ്സത സിനിമ - സീരിയൽ നടൻ കൈലാസ്നാഥ് ( 65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപുത്രിയിൽ വെച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിലും  സീരിയിലുകളിലും അഭിനയിച്ചിട്ടുണ്ട്. 


ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിൽ പിള്ളച്ചേട്ടന്‍എന്നകഥാപാത്രമായിരുന്നു കൈലാസ് നാഥിന്റെഅവസാനത്തേത്. ഇതിനിടെ കരൾ രോഗം കലശലായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് പണം ആവശ്യമായി വന്നതിനെ തുടർന്ന് സുമനസുകളുടെ ധനസഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രോഗം ചികിത്സിച്ച് ഭേദമാക്കാൻ കഴിയും മുൻപ് അദ്ദേഹം വിടപറഞ്ഞു. താരത്തിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.


പ്രൊഡക്ഷൻ കൺട്രോളർ എൻ. എം. ബാദുഷ , നടി സീമ ജി. നായർ എന്നിവർ കൈലാസ് നാഥിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

No comments:

Powered by Blogger.