ജി.വി പ്രകാശ്കുമാറിൻ്റെ "അടിയേ " ആഗസ്റ്റ് 25ന് തിയറ്ററുകളിൽ .


 


Adiye trailer link:


https://youtu.be/IaMZKhf8h18ജി.വി പ്രകാശ്കുമാറിൻ്റെ "അടിയേ " ആഗസ്റ്റ് 25ന് തിയറ്ററുകളിൽ .


യുവ താരവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറിനെ നായകനാക്കി വിഘ്നേഷ് കാർത്തിക് അണിയിച്ചൊരുക്കിയ പുതിയ സിനിമയായ ' അടിയേ ' ആഗസ്റ്റ് 25 - ന് ലോകമെമ്പാടും റിലീസ് ചെയ്യുന്നു. മലയാളിയായ ഗൗരി ജീ കിഷൻ ആണ് നായിക. സംവിധായകൻ വെങ്കട്ട് പ്രഭു, മധു മഹേഷ്, പ്രേം, ആർ ജെ, വിജയ്, ബയിൽവാൻ രംഗനാഥൻ എന്നിവരാണ് അഭിനേതാക്കൾ. ആദ്യം മറ്റൊരു നായികയെയാണ് ഈ ചിത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ ഏറെ അഭിനയ സാധ്യതയുള്ള നായികാ കഥാപാത്രമായത് കൊണ്ട് അഭിനയ സിദ്ധിയുള്ള നടിക്ക് വേണ്ടിയുളള അന്വേഷണം ചെന്നെത്തിയത് ഗൗരി കിഷനിൽ. കഥാപാത്രങ്ങൾ സെലക്ടീവായി മാത്രം സ്വീകരിച്ച് അഭിനയിക്കുന്ന ഗൗരിക്ക് ഇതിലെ നായിക വേഷം തൻ്റെ കരിയറിലെ വഴിത്തിരിവാകും എന്ന ആത്മവിശ്വാസമാണ്.


" യുവ കമിതാക്കളുടെ പ്രണയവും, കുസൃതിയും, നർമ്മവും ,വൈകാരികതയും ഇഴ ചേർന്നതും , പാരലൽ യൂനിവേഴ്സ് ആൾട്ടർനെറ്റ് എന്നിവ കലർന്നതുമായ ഒരു കഥയാണ് തൻ്റെ സിനിമയുടേത് എന്ന് സംവിധായകൻ പറയുന്നു.


"ഇതൊരു പതിവ് സിനിമയല്ല... വ്യത്യസ്തമായ കലാസൃഷ്ടിയാണ്. പുതിയ അനുഭവം ആഗ്രഹിക്കുന്നവർ ഈ സിനിമ തീർച്ചയായും കാണണം. " നായകൻ ജി വി പ്രകാശ് കുമാർ ആവശ്യപ്പെട്ടു. 


' അടിയേ ' യുടെ ട്രെയിലർ നടൻ ധനുഷാണ് പുറത്തിറക്കിയത്. ഒരു കോടിയോളം കാഴ്ചക്കാരെ ആകർഷിച്ചു കൊണ്ട് യു ട്യൂബിൽ തരങ്ങമ്മായിരിക്കയാണ് ട്രെയിലർ. അതു കൊണ്ടു തന്നെ ചിത്രത്തിൻ്റെ വിജയത്തെ കുറിച്ച് ശുഭാപ്തി വിശ്വാസമാണ് യുടെ അണിയറ പ്രവർത്തകർക്ക്. മാൽവി & മാൻവി മൂവി മേക്കേഴ്‌സിൻ്റെ ബാനറിൽ പ്രേംകുമാർ നിർമ്മിക്കുന്ന ' അടിയേ ' യുടെ സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ്. ഗോകുൽ ബിനോയ് ഛായഗ്രഹണം നിർവഹിക്കുന്നു. റംബോ വിമൽ സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുന്നു. സിൽവർ സ്ക്രീൻ പിക്ചർസ് മുരളിയാണ് ' അടിയേ ' കേരളത്തിൽ റിലീസ് ചെയ്യുന്നത്.


സി. കെ. അജയ് കുമാർ.

No comments:

Powered by Blogger.