മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ " മലൈക്കോട്ടൈ " വാലിബൻ " ഡിസംബർ 21ന് റിലീസ് ചെയ്യും.








മലയാള സിനിമയിൽ വീണ്ടും ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി വീണ്ടും ഒരു മോഹൻലാൽ ചിത്രംഅണിയറയിൽഒരുങ്ങുന്നു.


ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന "മലൈക്കോട്ടൈ വാലിബൻ
ഡിസംബർ 21ന് റിലീസ് ചെയ്യും.
 

ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നു എന്നാണ് സൂചന .‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ എത്തുകയെന്നും സുചനയുണ്ട്. 


ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ  ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും, കലാസംവിധാനം ഗോകുല്‍ ദാസും, വസ്ത്രാലങ്കാരം റോണക്സ് സേവ്യറും നിർവ്വഹിക്കുന്നു. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി  ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.