"നിൻ സുഖം പൂത്തിടും യാമമേ..." ബെൽബോട്ടം പാന്‍റ്സണിഞ്ഞ് കിടിലൻ സ്റ്റെപ്പുകളുമായി അര്‍ജുനും കൂട്ടരും, ശ്രദ്ധേയമായി "തീപ്പൊരി ബെന്നി " ടീസര്‍ പുറത്തിറങ്ങി.
"നിൻ സുഖം പൂത്തിടും യാമമേ..." ബെൽബോട്ടം പാന്‍റ്സണിഞ്ഞ് കിടിലൻ സ്റ്റെപ്പുകളുമായി അര്‍ജുനും കൂട്ടരും, ശ്രദ്ധേയമായി "തീപ്പൊരി ബെന്നി " ടീസര്‍ പുറത്തിറങ്ങി.
https://youtu.be/gUcBCYznDnI
ബെൽബോട്ടം പാന്‍റ്സുമണിഞ്ഞ് എൺപതുകളിലെ ഡിസ്കോ ഡാൻസ് ഓർമ്മിപ്പിക്കുന്ന പാട്ടുംചുവടുകളുമായി ശ്രദ്ധ കവർന്നിരിക്കുകയാണ് അര്‍ജുൻ അശോകൻ നായകനായെത്തുന്ന 'തീപ്പൊരി ബെന്നി' ടീസര്‍. അര്‍ജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ചേർന്നുള്ള കിടിലൻ ഫയര്‍ ഡാൻസാണ് ഉടൻ റിലീസിനായി ഒരുങ്ങുന്ന 'തീപ്പൊരി ബെന്നി'യുടെ ടീസറിലുള്ളത്. രസം പിടിപ്പിക്കുന്ന സംഭാഷണങ്ങളും ടീസറിലുണ്ട്. അടിമുടി ഒരു ഫ്രഷ് ഫീൽ തരുന്ന ടീസര്‍ പുറത്തിറങ്ങിയതോടെ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
ഒരുതൊഴുത്തിന്‍റെ പശ്ചാത്തലത്തി ലായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. ഇപ്പോഴിതാ അതിന് പിന്നാലെ ടീസറും സോഷ്യൽമീഡിയകീഴടക്കിയിരിക്കുകയാണ്. അടുത്തിടെ 'രോമാഞ്ചം', 'പ്രണയവിലാസം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അര്‍ജുൻ വീണ്ടും 'തീപ്പൊരി ബെന്നി'യിലൂടെ സിനിമാപ്രേമികളുടെ പ്രിയം നേടുമെന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന സൂചന.
'മിന്നൽ മുരളി' ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ 'വെള്ളിമൂങ്ങ', 'ജോണി ജോണിയെസ് അപ്പാ' എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, 'വെളളിമൂങ്ങ'യുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്നാണ് സിനിമയുടെ എഴുത്തും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, ടി.ജി.രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെബിൻ ബക്കർ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അജയ് ഫ്രാൻസിസ് ജോർജ്ജാണ് നിര്‍വ്വഹിക്കുന്നത്.
ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതിയുള്ള വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ടീയ നേതാവിന്‍റെ മകൻ ബെന്നിയുടേയും ജീവിത സന്ദർഭങ്ങളെ കോർത്തിണക്കി കുടുംബ പശ്ചാത്തലത്തിൽ ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘തീപ്പൊരി ബെന്നി'.
കോ-പ്രൊഡ്യൂസേഴ്സ്: റുവൈസ് ഷെബിൻ, ഷിബു ബെക്കർ, ഫൈസൽ ബെക്കർ, സംഗീതം: ശ്രീരാഗ് സജി, എഡിറ്റർ: സൂരജ് ഇ എസ്, ഗാനരചന: വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ: മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യും ഡിസൈൻ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: അജിത് എ ജോര്‍ജ്ജ്, സ്റ്റണ്ട്: മാഫിയ ശശി, മേക്കപ്പ്: മനോജ് കിരൺരാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: പ്രിജിൻ ജെസ്സി, വിഎഫ്എക്സ്: പ്രോമിസ്, പ്രൊഡക്ഷൻ കൺട്രോളര്‍: അലക്സ് ഇ കുര്യൻ, സ്റ്റിൽസ്: അജി മസ്കറ്റ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ടൈറ്റിൽ: ജിസെൻ പോൾ, വിതരണം സെൻട്രൽ പിക്ചേഴ്സ്, പി.ആർ.ഒ: ഹെയ്ൻസ്, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, മാര്‍ക്കറ്റിംഗ്: സ്നേക്ക്പ്ലാന്‍റ്.
No comments: