ഡ്യൂൺ ബഗ്ഗിയിലുംഹാർലിയിലുമെത്തി നിവിൻ! 'NP 42' ലൊക്കേഷനിൽ നിന്നുള്ള ബിടിഎസ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ലീക്കായി .ഡ്യൂൺ ബഗ്ഗിയിലുംഹാർലിയിലുമെത്തി നിവിൻ! 'NP 42' ലൊക്കേഷനിൽ നിന്നുള്ള ബിടിഎസ് ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ലീക്കായി .


ഹാർലി-ഡേവിഡ്‌സൺ ഫാറ്റ് ബോബിലും ഡ്യൂൺ ബഗ്ഗിയിലും കിടിലൻ ലുക്കിൽ നിവിൻ പോളി ഇരിക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ലീക്കായി. ഹനീഫ് അദേനിയും നിവിൻ പോളിയും ഒന്നിക്കുന്ന പുതിയ സിനിമ 'എൻപി 42'ന്‍റെ ലൊക്കേഷനിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. സിനിമയുടെ അണിയറപ്രവർത്തകർ ഔദ്യോഗികമായി ഈ ചിത്രങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും നിവിൻ ഫാൻസ് ഗ്രൂപ്പുകളിലും മറ്റും ഈ ചിത്രങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. വൻ മേക്കോവറിലാണ് ചിത്രത്തിൽ നിവിനെത്തുന്നത്. ലീക്കായിരിക്കുന്ന ചിത്രങ്ങളിൽ സ്റ്റൈലിഷ് ലുക്കിലാണ് നിവിനുള്ളത്. 
കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണലാരണ്യത്തിൽ ഒരു കൂറ്റൻ ക്രെയിനും ചുറ്റിലും നിർത്തിയിട്ടിരിക്കുന്ന പട്രോൾ എസ്.യുവികളുമുള്ളൊരു ലൊക്കേഷൻ ചിത്രം അണിയറപ്രവർത്തകർ ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. ഒരു വൻ സംഭവമായാണ് ചിത്രമൊരുങ്ങുന്നതെന്ന സൂചനയാണ് ഈ ലൊക്കേഷൻ ചിത്രത്തിൽ നിന്ന് അറിയാനാകുന്നത്. ഇതോടെ നിവിൻ പോളി ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയിലാണ്. 
ജനുവരി 20നാണ് യുഎഇയിൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. നാല് മാസങ്ങളിലായി രണ്ട് ഷെഡ്യൂളായിട്ടായിരുന്നു ഷൂട്ട് നടന്നത്. ചിത്രത്തിനായി നിവിൻ പോളിയുടെ പുത്തൻ മേക്കോവർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. ഒരു വൻ കവർച്ചയും തുടർ സംഭവങ്ങളും പ്രമേയമായുള്ളതാണ് സിനിമയെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. എഫ്.ജെ ക്രൂസറിൽ വൻ ചേസ്, ആക്ഷൻ സീനുകൾ ഉള്‍പ്പെടെ സിനിമയിലുണ്ടെന്നും ചില സൂചനകളുണ്ട്. വൻ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്‍റ് ഉടൻ ഉണ്ടാകാനിടയുണ്ട്. ആർഷ ബൈജു, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്. 


മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‍സും ചേര്‍ന്നാണ് സിനിമയുടെ നിർമ്മാണം. വിഷ്‍ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പ്രൊഡക്ഷൻ ഡിസൈൻ  സന്തോഷ് രാമൻ, കോസ്റ്റ്യൂം മെൽവി ജെ, മ്യൂസിക് മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് ലിബിൻ മോഹനൻ. യുഎയിലും കേരളത്തിലുമാണ് സിനിമയുടെ ലൊക്കേഷനുകൾ. ഏതായാലും നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

No comments:

Powered by Blogger.