"ഡാൻസ് പാർട്ടി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 

"ഡാൻസ് പാർട്ടി " ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 


സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.'. മലയാള സിനിമയിലേക്ക് ഓൾഗ പ്രൊഡക്ഷൻസ് എന്ന പുതു പ്രൊഡക്ഷൻ ബാനറിന് ഡാൻസ് പാർട്ടിയിലൂടെ തുടക്കമിടുകയാണ്. റെജി പ്രോത്താസിസ്, നൈസി റെജി ദമ്പതിമാരാണ്ഓൾഗപ്രൊഡക്ഷൻസിനെ നയിക്കുന്നത്. ഡാൻസ് പാർട്ടിയിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ദുൽഖർ സൽമാൻ പ്രഥ്വിരാജ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം നടത്തിയിരിക്കുന്നത്. സൂചിപ്പിക്കുന്നത് പോലെ തന്നെ ആഡംബരമായവേഷവിധാനങ്ങളണിഞ്ഞതാരങ്ങളുടെ പോസ്റ്റർ ഇതിനകം ഏറെ വൈറലായിരിക്കുന്നു.


കൊച്ചി നഗരത്തിൽ ഡാൻസും പാർട്ടിയും നടത്തിപ്പോരുന്ന ഏതാനും ചെറുപ്പക്കാരുടെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും യൂത്തിന്റെ കാഴ്ച്ചപ്പാടിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികൾ പുരോഗമിക്കുന്നു.


ഡാൻസ് പാർട്ടിക്ക്  ബിനു കുര്യൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സോഹൻ സീനുലാൽ തന്നെയാണ്.വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

ജൂഡ് ആന്തണി ജോസഫ്, ഫുക്രു, സാജു നവോദയ, ലെന, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, ജോളി ചിറയത്ത്, പ്രീതി, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ബിനു തൃക്കാക്കര, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, അമാര, സിജി, സുശീൽ, ബിന്ദു, നസീർഖാൻ, അപ്പാക്ക, ഫ്രഡി, തിരു, സുരേഷ് നായർ, എൽദോ സുമേഷ്, ഡോക്ടർ ശശികാന്ത്, വർഗീസ് എന്നിവരാണ് മറ്റു താരങ്ങൾ. രാഹുൽരാജാണ് പശ്ചാത്തല സംഗീതം നൽകുന്നത്.

ബിജിപാൽ, രാഹുൽ രാജ്, വി3 കെ എന്നിവരാണ് ഗാനങ്ങൾ ഒരുക്കുന്നത്.. എഡിറ്റിങ് - വി സാജൻ. പ്രൊഡക്ഷൻ കണ്ട്രോളർ - സുനിൽ ജോസ് ലിറിക്സ് സന്തോഷ്‌ വർമ്മ, പ്രൊജക്ട് കോർഡിനേറ്റർ ഷഫീക്ക് കെ കുഞ്ഞുമോൻ, പ്രൊജക്റ്റ്‌ ഡിസൈനർ - മധു തമ്മനം, ആർട്ട്‌ - സതീഷ് കൊല്ലം, കൊ- ഡയറക്ടർ - പ്രകാശ് കെ മധു, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റും - അരുൺ മനോഹർ,, സ്റ്റിൽസ് - നിദാദ് കെ എൻ, ഡിസൈൻസ് - കോളിൻസ് 



വാഴൂർ ജോസ്.

No comments:

Powered by Blogger.