D.N.A മേക്കിംഗ് വിഡിയോ പുറത്ത് വിട്ടു.


ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിച്ച് ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ.(D.N.A) എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുന്നു.




ഈദ് ആശംസയോടെയാണ് ഈ മേക്കിംഗ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. മികച്ച ആക്‌ഷൻ ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിലെ നായകൻ അഷ്ക്കർ സൗദാനാണ്.ലഷ്മി റായ്. ഇനിയ. പത്മരാജ് രതീഷ് . ഇർഷാദ്. കോട്ടയം നസീർ, ഇടവേള ബാബു, റിയാസ് ഖാൻ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.


ഏ.കെ. സന്തോഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം. രവിചന്ദ്രൻ.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - അനിൽ മേടയിൽ.നിർമ്മാണ നിർവ്വഹണം അനീഷ് പെരുമ്പിലാവ്. ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽപുരോഗമിക്കുന്നു.കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.


വാഴൂർ ജോസ്.

No comments:

Powered by Blogger.