ദീപു കരുണാകരൻ്റെ ചിത്രം ആരംഭിച്ചു.ദീപു കരുണാകരൻ്റെ ചിത്രം ആരംഭിച്ചു. 


ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിൽ ആരംഭിച്ചു. ലെമൺ പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.'ഞാൻ കണ്ടതാ സാറെ ' എന്ന ചിത്രത്തിനു ശേഷം ലെമൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
അനശ്വര രാജൻ പങ്കെടുക്കുന്ന രംഗങ്ങളാണ് മൂന്നാറിൽ ചിത്രീകരിക്കുന്നത്. ഏറെ വ്യത്യസ്ഥമായ ഒരു പ്രമേയമാണ് ദീപു കരുണാകരൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വ്യത്യസ്ഥമായ രണ്ടു ലൊക്കേഷനുകളിലായിട്ടാണ് ചിത്രീകരണം  പൂർത്തിയാകുന്നത്. മൂന്നാറും തിരുവനന്തപുരവുമാണ് ലൊക്കേഷനുകൾ. ഇന്ദ്രജിത്ത് സുകമാരനാണ് ഈ ചിത്രത്തിലെ നായകൻ.ബൈജു സന്തോഷ്, ബിജു പപ്പൻ, സീമ. ലയാ സിംസൺ   തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അർജുൻ പി.സത്യൻ്റെ താണ് തിരക്കഥസംഗീതം - മനു രമേശ്, ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിംഗ് - സോബിൻ.കെ.സോമൻ. കലാസംവിധാനം -സാബുറാം,കോസ്റ്റ്യം - ഡിസൈൻ -- ബ്യൂസി ബേബി ജോൺക്രിയേറ്റീവ് ഡയറക്ടർ - ശരത്ത് വിനായക് ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംജി.എം.ആൻ്റെണി. അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.ഫിനാൻസ് കൺട്രോളർ-സന്തോഷ്ബാലരാമപുരംപ്രൊഡക്ഷൻസ് -മാനേജര് - കുര്യൻ ജോസഫ്. പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ' എസ്.


വാഴൂർ ജോസ്.

ഫോട്ടോ - അജി മസ്ക്കറ്റ്.

No comments:

Powered by Blogger.