അശോകനെ കണ്ടവരുണ്ടോ! പത്രങ്ങളായ പത്രങ്ങളിലെല്ലാം 'വാണ്ടഡ് നോട്ടീസ്' കണ്ട് ഞെട്ടി ജനങ്ങൾ .അശോകനെ കണ്ടവരുണ്ടോ! പത്രങ്ങളായ പത്രങ്ങളിലെല്ലാം 'വാണ്ടഡ് നോട്ടീസ്' കണ്ട് ഞെട്ടി ജനങ്ങൾ .


ഇന്നത്തെ പത്രത്തോടൊപ്പം കിട്ടിയ ഒരു വാണ്ടഡ് നോട്ടീസ് കണ്ട് പലരും ഞെട്ടി. എന്താ സംഭവം എന്ന് പിടികിട്ടാതെ ആളുകൾ ഈ നോട്ടീസ് തിരിച്ചും മറിച്ചും നോക്കി. ''ഈ ഫോട്ടോയിൽ കാണുന്ന അശോകൻ (47) പോലീസ് അന്വേഷണം നടക്കുന്ന ആക്രമണ കേസിലേയും മറ്റ് അനുബന്ധ ക്രമിനൽ കേസുകളിലേയും പ്രതിയാണ്. നിലവിൽ ഇയാള്‍ ഒളിവിൽ പോയിരിക്കുകയാണ്. ഇരുനിറം, അഞ്ച് അടി ഏഴിഞ്ചോളം പൊക്കം എന്നിവയാണ് ശരീര അടയാളങ്ങള്‍. മലയാളം, തമിഴ് സംസാരിക്കും, കള്ളിമുണ്ടും ഷർട്ടുമാണ് അവസാനമായി ധരിച്ചിരുന്ന വേഷം. ടിയാനെ പറ്റി എന്തങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ അറിയിക്കുക'', എന്നായിരുന്നുനോട്ടീസിലുണ്ടായിരുന്നത്. പറ്റെ വെട്ടിയ മുടിയും ഇടതൂർന്ന താടിയും തുറിച്ച നോട്ടവുമായാണ് അശോകൻ എന്നയാള്‍ നോട്ടീസിലുള്ളത്. നോട്ടീസിലെ അശോകൻ എന്നയാളുടെ രേഖാചിത്രത്തിന് നടൻ കുഞ്ചാക്കോ ബോബനുമായി നേരിയ രൂപസാദൃശ്യവുമുണ്ട്. ഇതോടെ സോഷ്യൽമീഡിയയിൽ ഈ നോട്ടീസ് വലിയചർച്ചാവിഷയമായിരിക്കുകയാണ്. 

പലരും നോട്ടീസിന്‍റെ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റയിലും ട്വിറ്ററിലുമടക്കം പങ്കുവെച്ചിട്ടുമുണ്ട്. സൂപ്പർഹിറ്റ്‌ചിത്രം'അജഗജാന്തര'ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം 'ചാവേറി'ന്‍റെ പ്രചരണാർത്ഥംഇറങ്ങിയിരിക്കുന്നതാണോ ഈ നോട്ടീസ് എന്നാണ് പലരും സോഷ്യൽമീഡിയയിലുള്‍പ്പെടെ സംശയമുന്നയിച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ആളുകള്‍ക്കിടയിൽ ഈ നോട്ടീസും അനുബന്ധ കാര്യങ്ങളും സംസാരവിഷയമായിമാറിയിരിക്കുന്നത്.അത്തരത്തിലൊരു സംശയം ജനിച്ചതിന് പിന്നിലുംഒരു കാരണമുണ്ട്. 


കുറച്ചുനാള്‍ മുമ്പ് ചാക്കോച്ചൻ നായകനാകുന്ന 'ചാവേർ' സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. കത്തിയെരിയുന്ന കാട്ടിൽ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍ക്ക് നേരെ പാഞ്ഞുപോകുന്ന ജീപ്പ്, അതിന് പിന്നിലായി ഓടുകയാണ്ചാക്കോച്ചന്‍റെ കഥാപാത്രവും പിന്നാലെ ഒരു തെയ്യക്കോലവും. മുമ്പേഓടിയയാളുടെ തലയിൽ ചാക്കോച്ചൻ വടിവാള്‍ വീശി ഒരു വെട്ട് വെട്ടുന്നതായിരുന്നു ടീസറിലുണ്ടായിരുന്നത്. ടീസറിലെ ചാക്കോച്ചന്‍റെ കഥാപാത്രത്തിന്‍റെ രൂപസാദൃശ്യമാണ് ഈ ലുക്കൗട്ട് നോട്ടീസിലുള്ളയാള്‍ക്കുള്ളത്. ഇതോടെയാണ് സംഭവം 'ചാവേർ' പ്രൊമോഷനാണെന്ന് സംശയം പലരിലും ഉടലെടുത്തിരിക്കുന്നത്. 


ടിനുവിന്‍റെ മുൻ ചിത്രങ്ങളേക്കാൾ വ്യത്യസ്തമായ, ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും 'ചാവേർ' എന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍. അടുത്തിടെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഞെട്ടിച്ചിട്ടുള്ള ചാക്കോച്ചൻ ചാവേറിലും കട്ട ലോക്കൽലുക്കിൽഎത്തുന്നതുള്‍പ്പെടെ വാർത്തകള്‍ പുറത്തുവന്നിരുന്നു. 'ന്നാ താൻ കേസ് കൊട്' സിനിമയിലെ കൊഴുമ്മേൽ രാജീവന് മുകളിൽ നിൽക്കുന്നതായിരിക്കുമോ 'ചാവേറി'ലെ ചാക്കോച്ചന്‍റെ കഥാപാത്രമെന്നാണ് ഇപ്പോൾ ഏവരും കാത്തിരിക്കുന്നത്.

No comments:

Powered by Blogger.