കഥകളുടെ മഹിത സഞ്ചയവുമായി ലോഹിയേട്ടൻ കടന്ന് പോയിട്ട് പതിനാല് വർഷങ്ങൾ .കഥകളുടെ മഹിത സഞ്ചയവുമായി  ലോഹിയേട്ടൻ കടന്ന് പോയിട്ട് പതിനാല്  വർഷങ്ങൾ .


************************************


ജീവിതഗന്ധിയായ തിരക്കഥകളിലുടെ രണ്ട് ദശകത്തിലേറെ കാലം മലയാള സിനിമയെ ധന്യമാക്കി പ്രിയപ്പെട്ട ഏ.കെ.ലോഹിതദാസ്.


വളരെ യഥാർത്ഥവും പലപ്പോഴുംവിഷാദാത്മകവുമായി സമകാലിക കേരളീയ ജീവിതത്തെ ചിത്രീകരിക്കുന്നതിൽ അദ്ദേഹം ഏറെ ശ്രദ്ധിച്ചു.സിനിമ സംവിധായകന്റെ കലയാണെന്ന് തോന്നും വിധം കൈയ്യൊപ്പ് പതിപ്പിച്ച ബഹുമുഖപ്രതിഭ.


അക്ഷരങ്ങളുടെ ആത്മാവിൽ തൊട്ട് നിന്ന് ഭാവതീവ്രമായ കഥകളാൽ മലയാള സിനിമയെ സമ്പന്നമാക്കി ഏ.കെ. ലോഹിതദാസ്. ആശയ ഗംഭീരമായ സിനിമകളിലൂടെ തനിയാവർത്തനമില്ലാതെ സ്വന്തം സ്ഥാനം ഉറപ്പിച്ച സംവിധായകൻ. അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസിന്റെ പേനത്തുമ്പ് ചലിക്കാതായിട്ട് ഇന്ന് പതിനാല് വർഷം.


തനിയാവർത്തനം ഇല്ലാത്ത നിവേദ്യത്തിന് സ്മരണാഞ്ജലി.

No comments:

Powered by Blogger.