" റാണി" യിലെ " വാഴേണം ...." ഗാനം ശ്രദ്ധേയമാകുന്നു.
ശങ്കർ രാമകൃഷ്ണന്റെ "റാണി" ഫസ്റ്റ് വീഡിയോ ഗാനം പുറത്തിറങ്ങി. 


ശങ്കർ രാമകൃഷ്ന്നൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന റാണി എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ' പുറത്തിറങ്ങി. 


https://youtu.be/_N4S7PJMu7Y


വാഴേണം വാഴേണം വാഴേണം ദൈവമേ...

ആകാശോം ഭൂമിയും വാഴേണം ദൈവമേ..

എന്ന ഗാനമാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്.


ഇതൊരു വാഴ്ത്തുപാട്ടായിട്ടാണ് ഈ ഗാനം ചെയ്‌തിരിക്കുന്നത്.അനുഷ്ടാന കലാരൂപമായിട്ടാണ്ചെയ്തിരിക്കുന്നതെങ്കിലും പുതിയ കാലഘട്ടത്തിൻ്റെ പശ്ചാത്തലസംഗീതത്തിൻ്റെഅകമ്പടിയോടെയാണ്ഈഗാനമൊരുക്കിയിരിക്കുന്നത്.


ഒരു ഒമ്പതാം ഉത്സവത്തിൻ്റെ രാത്രിയിൽ അരങ്ങേറുന്ന കലാ സദ്യയുടെ ഭാഗമായാണ് ഈ ഗാനരംഗത്തിൻ്റെ അവതരണം. അയ്യായിരത്തിലേറെ ആൾക്കാർ പങ്കെടുത്തതായിരുന്നു ഈ ഗാന രംഗം.വെഞ്ഞാറമൂട്, വെള്ളാനിക്കൽ പാറമുകളിൽ സെറ്റ് ഒരുക്കിയാണ് ഈ ഗാനരംഗംചിത്രീകരിച്ചിരിക്കുന്നത്.ഉത്സവവും,ആലോഷങ്ങളും,കെട്ടുകാഴ്ച്ചകളുമൊക്കെ ഈ ഗാനത്തിൻ്റെ ദൃശ്യത്തിൽ ഉണ്ട്.അരുൺ നന്ദകുമാറാണ്കോറിയോഗ്രാഫർ.ഭാഷക്ക് അതീതമായ ഒരു മർഡർ മിസ്റ്ററിയാണ് ഈ ചിത്രത്തിൻ്റെ പ്രമേയം.


ഭാസി എന്ന കുറ്റാന്വേഷകൻ്റെ കരിയറിലെ അവസാനത്തെ കേസ് പരിഹരിക്കുന്നതിലൂടെ അയാൾ വ്യക്തിപരമായധർമ്മസങ്കടത്തിലെത്തുന്നു.ധർമ്മരാജൻ എന്ന രാഷ്ട്രീയ നേതാവിൻ്റെ കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുവാൻ ചുമതലയേറ്റഭാസി ധർമ്മരാജൻ്റെ അറിയപ്പെടാത്ത പല കുരുക്കുകളിലും ചെന്നുപെടുന്നു.ഇന്ദ്രൻസാണ് നായകനായ ഭാസിയെ കൈയ്യാളുന്നത്. ഇന്ദ്രൻസിൻ്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവിന കാരണമാകുന്നതാണ് ഈ ചിത്രം '


വളരെ പുരാതനമായ മുടിയാട്ടം എന്ന കലാരൂപത്തെ മോഡേൺ പശ്ചാത്തല സംഗീതത്തിലൂടെ അവതരിപ്പിക്കുന്നത് സംഗീതജ്ഞനായ ജോനാഥൻ ബ്രൂസ് ആണ്.ഒരു റോക്ക് ഗാനവും ജോനാഥൻ ഈ ചിത്രത്തിനു വേണ്ടി ഒരുക്കിയിട്ടുണ്ട്.വിനായക് ഗോപാൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.


നിരവധി പുരസ്ക്കാരങ്ങൾ നേടിയ അപ്പു ഭട്ടതിരിയാണ് എഡിറ്റർ.മേന മേലത്ത് എന്ന പുതിയൊരു സംഗീത സംവിധായികയേക്കൂടി ശങ്കർ രാമകൃഷ്ണൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.അഞ്ചു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. മഞ്ജരി, പ്രാർത്ഥനാ ഇന്ദ്രജിത്ത്, എന്നിവർക്കൊപ്പം നടൻ ഗുരു സോമസുന്ദരവും ഒരു ഗാനമാലപിച്ചിരിക്കുന്നു. ഷിബു ഗംഗാധരനാണ് അസ്സോസ്സിയേറ്റ് ഡയറക്ടർ .കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .ചമയം - രഞ്ജിത്ത് അമ്പാടി.നിർമ്മാണ നിർവ്വഹണം ഹരി വെഞ്ഞാറമൂട് .മാജിക്ക് ടെയിൽ വർക്ക് സിൻ്റ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ ,ജിമ്മി ജേക്കബ്ബ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.


മലയാളത്തിലെ ഒരു സംഘം മികച്ച നടിമാരുടെ സാന്നിദ്ധ്വം ഈ ചിത്രത്തെ ഏറെ വ്യസ്വസ്ഥമാക്കുന്നു.ഉർവ്വശി .ഭാവന, ഹണി റോസ്.അനുമോൾ, മാലാ പാർവ്വതി എന്നിവരാണിവരിലെ പ്രധാനികൾ,ഗുരു സോമസുന്ദരം, ഇന്ദ്രൻസ്, മണിയൻ പിള്ള രാജു, കൃഷ്ണൻ ഗോപിനാഥ്.അശ്വിൻ ഗോപിനാഥ്, അശ്വത് ലാൽ, അംബി, സാബു ആമി പ്രഭാകരൻ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.