സിദ്ധാർത്ഥിനെ നായകനാക്കി കാർത്തിക് ജി. കൃഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " തക്കർ " ജൂൺ 9 ന് തിയേറ്ററുകളിൽ എത്തും.സിദ്ധാർത്ഥിനെ നായകനാക്കി കാർത്തിക് ജി. കൃഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന " തക്കർ " ജൂൺ 9 ന് തിയേറ്ററുകളിൽ എത്തും. 


ദിവ്യൻഷ കൗശിക് , അഭിമന്യൂ സിംഗ് , മുനിഷ്കാന്ത് , ആർ. ജെ. വിഘ്നേഷക്കാന്ത് , സുജാത ശിവകുമാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.


ഛായാഗ്രഹണം വഞ്ചിനാഥൻ മുരുകേശനും, എഡിറ്റിംഗ് ജി.എ. ഗൗതമും , സംഗീതം നിവാസ് കെ. പ്രസന്നയും ,ശ്രീനിവാസ് കവി നയം ,കാർത്തിക് ജി. കൃഷ് രചനയും, അരിവരശൻ , ഉമാദേവി , കു കാർത്തിക് എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി. ജയറാം എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


" ഗൺസ് " എന്ന ഗുണശേഖർ കോടീശ്വരനാകാനുള്ള ആഗ്രഹമുള്ള ഒരു ചെറുപ്പക്കാരനാണ് . ധനികയായ പെൺക്കുട്ടി ലക്കിയുമായി ഗുണശേഖർ പ്രണയത്തിലാകുന്നു. ഗൺസും ലക്കിയും മനുഷ്യക്കടത്തിന്റെ വലയിൽ കുടുങ്ങുന്നു. അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അപ്രതീക്ഷിത ട്വീസ്റ്റുകളാണ് സിനിമ പറയുന്നത്.No comments:

Powered by Blogger.