" പാപ്പച്ചൻ ഒളിവിലാണ് " രണ്ടാമതു ഗാനം " കൈയെത്തും ദൂരത്ത് ...." പുറത്തിറങ്ങി.



" പാപ്പച്ചൻ ഒളിവിലാണ് " രണ്ടാമതു ഗാനം " കൈയെത്തും ദൂരത്ത് ...." പുറത്തിറങ്ങി. 



സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ രണ്ടാമതു ഗാനംപ്രദർശനത്തിനെത്തി. 


https://youtu.be/Q-kvK7aLF2c


വിനീത് ശ്രീനിവാസൻ പാടിയ കൈയ്യെത്തും ദൂരത്തിരുന്നെൻ്റെ

കണ്ണിലേക്ക് ഉന്നം പിടിച്ചവളേ ....

തൊട്ടു നോക്കാൻ കൊതിച്ച പ്പോഴൊക്കെയും പാറിയ കുഞ്ഞുതൂവാല യല്ലേ പൊന്നു തൂവാലയല്ലേ?

എന്ന ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.


സിൻ്റോസണ്ണി രചിച്ച് ഓസേപ്പച്ചൻ ഈണമിട്ടതാണ് ഈ ഗാനം . സിധേന്ദ്രയും , ശ്രീലക്ഷ്മി യും ഇവർക്കൊപ്പം സൈജുക്കുറുപ്പും ഈ ഗാനരംഗത്തിൽഅഭിനയിച്ചിരിക്കുന്നത്ചിത്രത്തിലെ ആൻ്റെ പ്പൻ്റ അലീന എന്നീ കഥാപാത്രങ്ങളെയാണ് ഇവർ പ്രതിനിധീകരിക്കുന്നത്.


പാപ്പച്ചൻ്റെമകളാണ്അലീന.അലീനയുടേയുംആന്റെപ്പറ്റയുംസൗഹൃദത്തിലൂടെ ഈ ചിത്രത്തിലെ നിർണ്ണായകമായ ചില വഴിത്തിരിവുകൾക്കു നിദാനം കുറിക്കുകയാണ് ഈ ഗാന രംഗത്തിലൂടെ.സൈജു ക്കുറുപ്പാണ് കേന്ദ്ര കഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്നത്.


ജഗദീഷ്, വിജയരാഘവൻ , ദർശന, അജു വർഗീസ്, ജോണി ആന്റണി, പ്രശാന്ത് അലക്സാണ്ടർ, കോട്ടയം നസീർ, ശിവജി ഗുരുവായൂർ, ഷിജു മാടക്കര ശരൺ രാജ്, വീണാ നായർ, ജോളി ചിറയത്ത്, എന്നിവരും പ്രധാന താരങ്ങളാണ്.


ഛായാഗ്രഹണം - ശ്രീജിത്ത് നായർ.എഡിറ്റിംഗ് - രതിൻ രാധാകൃഷ്ണൻ.കലാസംവിധാനം - വിനോദ് പട്ടണക്കാടൻ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ.പ്രൊഡക്ഷൻ എക്സികുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ.


ഈ ചിത്രത്തിലെ ആദ്യഗാനമായ മുത്തുക്കുട മാനം എന്ന ഗാനം അഞ്ചു ലഷത്തിനു മേൽ പ്രേഷകർ കണ്ടു കഴിഞ്ഞു. ഏറെ ഹിറ്റാണ്.തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ഈ ചിത്രം നിർമിക്കുന്നത്.


വാഴൂർ ജോസ്.

No comments:

Powered by Blogger.