'റേവ് പാർട്ടി' ഷൂട്ടിംഗ് പൂർത്തിയായി ! ചിത്രം ഓഗസ്റ്റ് മുതൽ തിയേറ്ററുകളിൽ .


 'റേവ് പാർട്ടി' ഷൂട്ടിംഗ് പൂർത്തിയായി ! ചിത്രം ഓഗസ്റ്റ് മുതൽ തിയേറ്ററുകളിൽ




ബൊനഗാനിഎന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ രാജു ബൊനഗാനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റേവ് പാർട്ടി'യുടെ ചിത്രീകരണം പൂർത്തിയായി. വ്യത്യസ്‌തമായ കഥാപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഓഗസ്റ്റ് മുതൽ തീയറ്ററുകളിലെത്തും. ക്രിയാ സിദ്ധിപ്പള്ളി, റിത്തിക ചക്രബോർത്തി, ഐശ്വര്യ ഗൗഡ, സുചന്ദ്ര പ്രസാദ്, താരക് പൊന്നപ്പ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ ഗൗഡയാണ് നായിക. ജയറാം ഡി ആർ, നാരായണസ്വാമി എസ്, ലക്ഷ്മികാന്ത് എൻ.ആർ, സീതാരാമ രാജു ജി എസ് എന്നിവരാണ് സഹനിർമ്മാതാക്കൾ.


മൈസൂർ, ഉഡുപ്പി, ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലായി35ദിവസങ്ങൾകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും പുറത്തിറങ്ങുന്ന ഒരു പാൻ-ഇന്ത്യ ചിത്രമായിട്ടാണ് 'റേവ് പാർട്ടി' എത്തുന്നത്. 


പ്രതീക്ഷ സമയപരിധിക്കുള്ളിൽ ചിത്രീകരണം പൂർത്തിയായ ചിത്രത്തെ കുറിച്ച് സംവിധായകൻ പറഞ്ഞതിങ്ങനെ,"സമയപരിധിക്കുള്ളിൽ സിനിമ പൂർത്തിയാക്കാൻ സഹായിച്ച അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധരോടും ഞാൻ നന്ദി പറയുന്നു. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ നടക്കുന്നു. സാധാരണയായി ഉഡുപ്പി, ഗോവ, തുടങ്ങിയ സ്ഥലങ്ങളിൽ റേവ് പാർട്ടികൾ ആഘോഷിക്കാറുണ്ട്. റേവ് പാർട്ടികൾ എങ്ങനെ ആരംഭിക്കും ? ആരാണ് ഈ റേവ് പാർട്ടികളിൽ ഉൾപ്പെടുന്നത് ? ഒരു റേവ് പാർട്ടി യുവാക്കൾക്ക് എന്ത് ദോഷമാണ് വരുത്തുന്നത് ? തുടങ്ങിയ വിഷയങ്ങളാണ് സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കം യുവാക്കൾക്ക് ഇഷ്ടപ്പെടുമെന്ന ഉറപ്പ് എനിക്കുണ്ട്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലാണ്."


വെങ്കട്ട് മന്നം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം രവികുമാർ കെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീപ് ബണ്ടാരിയുടെതാണ് സംഗീതം. കലാസംവിധാനം: വെങ്കട്ട് ആരെ, സഹസംവിധായകൻ: നാഗരാജു ഡി,  കൊറിയോഗ്രഫി: രാജ് പൈഡി, പി.ആർ.ഒ: ഹരീഷ് ദിനേശ്, പബ്ലിസിറ്റി ഡിസൈനർ: ഭാഗ്യം എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

No comments:

Powered by Blogger.