പ്രഭാസിന്റെ " ആദിപുരുഷ് " ജൂൺ പതിനാറിന് തിയേറ്ററുകളിലേക്ക്. സംവിധാനം : ഓം റൗത്ത്.


 
ഹിന്ദു ഇതിഹാസമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള പുരാണ ചിത്രമാണ് " ആദി പുരുഷ് " . രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഓം റൗത്ത് ആണ്. 


പ്രഭാസ് , കൃതി സനോൺ , സെയ് ആലിഖാൻ  , സണ്ണി സിംഗ് , ദേവദത്ത നാഗേ, വൽസൻ ഷേത്ത് , സോണാൽ ചൗഹാൻ , തൃപ്തി തോരാദൂൻ തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു 


റെട്രോ ഫിലിംസ് , ടി സീരീസും ചേർത്ത് ഹിന്ദി, തെലുങ്ക്, കന്നട .തമിഴ് മലയാളം  ഭാഷകളിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 500 കോടിരൂപയാണ് നിർമ്മാണ ചെലവ്.


കാർത്തിക് പളനി ഛായാഗ്രഹണവും, അപൂർവ്വ മോതി വാലെ , സഹായി ആശീഷ് മിത്രെ എന്നിവർ എഡിറ്റിംഗും , സഞ്ചിത് അതുൽ ബൽഹാര, അങ്കിത്ത് ബൽ ഹാര എന്നിവർ സംഗീതവും , സച്ചേത് പറമ്പാറ എന്നിവർ ഗാന രചനയും നിർവ്വഹിക്കുന്നു. 179 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം .


ഈ ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. അവിടെ ഹനുമാന്‍ ചിത്രം കാണാന്‍ വരും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് ഇത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.