പ്രമുഖ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം ശാന്തി റസിഡൻസിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടന്നു .പത്തനംതിട്ട : പ്രമുഖ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന പ്രകാശ് ജോർജ്ജിന്റെ അനുസ്മരണം ശാന്തി റസിഡൻസിയിൽ സൗഹൃദവേദിയുടെ നേതൃത്വത്തിൽ നടന്നു . 


റവന്യൂജില്ലസ്കൂൾകലോൽസവത്തിൽ ഗിത്താറിന്  എ.ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക്  പ്രകാശ് ജോർജ്ജിന്റെ പേരിൽ പുരസ്ക്കാരം നൽകാൻ യോഗം തീരുമാനിച്ചു. 


കൺവീനർ സലിം പി. ചാക്കോ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.  രക്ഷാധികാരി   സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ചെറിയാൻ വർഗ്ഗീസ് സാരംഗ് , വർഗ്ഗീസ് ബി. തോമസ് , ഏബൽ മാത്യൂ , കെ.സി. വർഗ്ഗീസ് , ജെയിംസ് വർഗ്ഗീസ് , പി. സക്കീർ ശാന്തി , ഷാജി പി. ജോർജ്ജ് , അഡ്വ. ഷബീർ അഹമ്മദ് തുടങ്ങിയവർ  പ്രസംഗിച്ചു.


No comments:

Powered by Blogger.