"കൊള്ള "ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു .


 

"കൊള്ള "ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു .


അരണ്ട വെളിച്ചത്തിൽ എന്തോ ഗൗരവമായി വീക്ഷിക്കുന്ന രണ്ടു കണ്ണുകൾ. അതും പെൺകുട്ടികളുടേത് .ഈ പോസ്റ്ററുമായിട്ടാണ് കൊള്ള എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നത്.സൂരജ് വർമ്മയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 


രജീഷ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ  കെ.വി. രജീഷ്ആ ണ് നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസർലച്ചുരജീഷ്.എക്സികുട്ടീവ് പ്രൊഡ്യൂസർ -രവി മാത്യു' രവി മാത്യു പ്രൊഡക്ഷൻസ് ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്താൻ പോരുന്ന മുഴുനീള ത്രില്ലർസിനിമയായിരിക്കുമിത്.


രജീഷാ വിജയനും പ്രയാവാര്യരുമാണ് ഈചിത്രത്തിലെകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനയ് ഫോർട്ട്, അലൻസിയർ , ഷെബിൻ ബൻസൺ, പ്രേംപ്രകാശ്, പ്രശാന്ത് അലക്സാണ്ടർ ,ജിയോ ബേബി, വിനോദ് പറവൂർ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ബോബി - സഞ്ജയ്‌യുടെ കഥക്ക് - ജാസിം ജലാൽ-നെൽസൺ ജോസഫ് എന്നിവർ ഈണം പകർന്നിരിക്കുന്നു 'സംഗീതം - ഷാൻ റഹ്മാൻ , ഛായാഗ്രഹണം -രാജ് വേൽമോഹൻ. എഡിറ്റിംഗ് - അർജുൻ ബെൻ. കലാസംവിധാനം - രാഖിൽ.മേക്കപ്പ് - റോണക്സ് സേവ്യർ.കോസ്റ്റും - ഡിസൈൻ -സുജിത് - സി.എസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സനീഷ് സെബാസ്റ്റ്യൻ -പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - അബിൻ - -സുഹൈൽ - പ്രൊഡക്ഷൻ കൺട്രോളർ- ഷബീർ മലവെട്ടത്ത്.


നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം അയ്യപ്പൻമൂവീസ്പ്രദർശനത്തിനെത്തിക്കുന്നു.


വാഴൂർ ജോസ്.

No comments:

Powered by Blogger.