"അനുരാഗം " പടരുന്നു.



Rating : 3.75 / 5 .

സലിം പി. ചാക്കോ

cpK desK.


ഗൗതം വാസുദേവ് മോനോൻ , ജോണി ആന്റണി , ലെന, ദേവയാനി , അശ്വിൻ കെ. ജോസ് , ഗൗരി ജി.കൃഷ്ണൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷഹദ്  സംവിധാനം ചെയ്യുന്ന റോമാന്റിക്ക്  കോമഡി ചിത്രമാണ് " അനുരാഗം " .


ഈ ചിത്രത്തിലെ പ്രണയം എല്ലായിടത്തുമുണ്ട്. കഥയിലും മനസിലും സംഗീതത്തിലും പോലും പ്രണയമുണ്ട്. വ്യത്യസ്ത തലമുറകളുടെ രസകരമായ പ്രണയകഥകൾ പറയുന്ന ഒരു ഫീൽ ഗുഡ് സിനിമയാണിത്. 


പ്രണയത്തിന്റെ സൗന്ദര്യം ചോർന്ന് പോകാതെ പല ജീവിതങ്ങളിലൂടെ കാണിക്കുകയാണ് ഈ സിനിമ . പ്രണയത്തിന് കാലമോ ദേശമോ ഭാഷയോ പ്രായമോ ഒരിക്കലും അതിർ വരമ്പുകൾ നിർണ്ണയിക്കാറില്ല. അതുകൊണ്ട് തന്നെ പ്രണയങ്ങൾക്ക് എന്നും ഒരു കാവ്യഭംഗിയുണ്ട്


സുധീഷ് ( ഫാ. ബിജു ), മണികണ്ഠൻ പട്ടാമ്പി ( രവി മാമൻ )  , ദുർഗ്ഗാ കൃഷ്ണ ( നീത ) , ജാഫർ ഇടുക്കി ( മൂസിയുടെ പിതാവ് ) തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 


സുരേഷ്ഗോപി  ഛായാഗ്രഹണവും, ലിജോ പോൾ എഡിറ്റിംഗും , ജോയൽ ജോൺസ് സംഗീതവും, ടിറ്റോ പി. തങ്കച്ചൻ , മോഹൻരാജ എന്നിവർ  ഗാനരചനയുംനിർവ്വഹിക്കുന്നു.ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും സത്യം സിനിമാസിന്റെയും ബാനറിൽ സുധിഷ് എൻ , പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.മനു മഞ്ജിത്ത് , മുത്തുകുമാർ , ടിറ്റോ പി. തങ്കച്ചൻ എന്നിവർ ഗാന രചനയും, അമൽ ചന്ദ്ര മേക്കപ്പും , മാഫിയ ശശി ആക്ഷൻ കോറിയോഗ്രാഫിയും നിർവ്വഹിക്കുന്നു.


അനുരാഗം  സമാന്തര പ്രണയ കഥകൾ പറയുന്നു. പ്രണയവും നർമ്മവും മനസും നിറക്കുന്ന സിനിമ . വൺവേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രം. 


അശ്വിനും ( അശ്വിൻ കെ.ജോസ് ) ജനനിയും ( ഗൗരി ജി. കൃഷ്ണൻ) സഹപാഠികളും സുഹ്യത്തുക്കളുമാണ് . അശ്വിൻ ജനനിയെ ഭ്രാന്തമായി പ്രണയിക്കുമ്പോൾ മാതാപിതാക്കളുടെ ജീവിതം കാരണം പ്രണയത്തിൽ വിശ്വസിക്കാൻ ജനനി മടിക്കുന്നു. ഗായകനായശങ്കർ(ഗൗതംവാസുദേവ് മോനോൻ ) ഭാര്യ ദേവികയിൽ (ലെന) നിന്ന് വേർപിരിയുന്നു. ഇവരുടെ മകളാണ് ജനനി .ജനനിയുടെ മാതാപിതാക്കളെ ഒന്നിപ്പിക്കാൻ അശ്വിൻ രംഗത്തിറങ്ങുന്നു. അശ്വിൻ അവര  ഒന്നിപ്പിക്കാൻ തുനിഞ്ഞപ്പോൾ സിനിമ പ്രണയത്തിലാകുന്നു.


ജോസ് മോന് ( ജോണി ആന്റണി ) മേഴ്സിയോടുള്ളത് ( ദേവയാനി ) അടങ്ങാത്ത സ്നേഹമാണ്. ജോസ് മോന്റെ അമ്മ എലിക്കുട്ടിയായി നടി ഷീല അഭിനയിക്കുന്നു. 


പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.അശ്വിൻ കെ.ജോസ് , ജോണി ആന്റണി , ഗൗതം വാസുദേവ് മേനോൻ , ലെന തുടങ്ങിയവർ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിരിക്കുന്നു. 


ജീവിതത്തിന്റെ എല്ലാവശങ്ങളിലേക്കും പ്രണയത്തിലൂടെ കാര്യങ്ങൾ എങ്ങനെ സാദ്ധ്യമാക്കമെന്നും സിനിമ പറയുന്നു. ഇതിന് പ്രതിസന്ധിയും ആശയ കുഴപ്പവുമുണ്ട്. പക്ഷെ അവസാനം ജീവിതം മനോഹരമാകുന്നു .

No comments:

Powered by Blogger.