" സമാധാന പുസ്തകം " പൂർത്തിയായി.



 " സമാധാന പുസ്തകം "  പൂർത്തിയായി.


യോഹാൻ,നെബീഷ്, ധനുഷ്,ഇർഫാൻ, ശ്രീ ലക്ഷ്മി,ട്രിനിറ്റി തുടങ്ങി നിരവധി പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാഥ് സംവിധാനം ചെയ്യുന്ന " സമാധാന പുസ്തകം "എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവയിൽ പൂർത്തിയായി.


സിഗ്മ സ്റ്റോറീസിന്റെ  ബാനറിൽ നിസാർ മംഗലശ്ശേരി, സതീഷ് കുറുപ്പ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നഈ ചിത്രത്തിൽപുതുമുഖതാരങ്ങൾക്കൊപ്പം സിജു വിൽസൻ,ജെയിംസ് ഏലിയ, മേഘനാഥൻ,വി കെ ശ്രീരാമൻ,പ്രമോദ് വെളിയനാട്,ദിലീപ് മേനോൻ,ലിയോണ ലിഷോയ്,വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.


ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥ് ആണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ജോ & ജോ 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഡി ജോസ് സംവിധായകൻ രവീഷ് നാഥ് എന്നിവർ ചേർന്ന്  തിരക്കഥ, സംഭാഷണമെഴുതുന്നു. ക്യാമറാമാൻ സതീഷ് കുറുപ്പ് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് "സമാധാന പുസ്തകം".


കഥ തിരക്കഥ സംഭാഷണം-അരുൺ ഡി ജോസ്,രവീഷ് നാഥ്, സി പി ശിവൻ, ഛായാഗ്രഹണം-സതീഷ് കുറുപ്പ്,          സംഗീതം-മണികണ്ഠൻ അയ്യപ്പ,            എഡിറ്റിംഗ്ചമൻചാക്കോ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- ആംബ്രോ വർഗീസ്,ഷിനൂപ് ബക്കർ,            പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ആർട്ട് ഡയറക്ടർ-വിനോദ് പട്ടണക്കാടൻ,മേക്കപ്പ്-വിപിൻ ഓമശ്ശേരി,കോസ്റ്റ്യൂംസ്- ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ-റെനീത്, സക്കീർ, അസിസ്റ്റന്റ് ഡയറക്ടർ-യോഗേഷ് വിഷ്ണു വിസിഗ,ഷോൺ, സ്റ്റിൽസ്-സിനറ്റ് സേവ്യർ,ഡിസൈനിങ് -യെല്ലോ ടൂത്ത്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.