"ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് "ട്രെയിലർ പുറത്തിറങ്ങി.


 "ഡാർക്ക്‌ ഷെയ്ഡ്സ് ഓഫ് എ സീക്രെട് "ട്രെയിലർ പുറത്തിറങ്ങി. 


രാജീവൻ വെള്ളൂർ,രവിദാസ്,വിഷ്ണു, സെബിൻ, നെബുല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിദ്യ മുകുന്ദൻ കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന " ഡാർക് -ഷെയ്ഡ്സ് ഓഫ് എ സീക്രട്ട് " എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ സൈന പ്ലേ യിലൂടെ റിലീസ് ചെയ്തു. ജൂൺ രണ്ടിന് പ്രദർശനത്തിനെത്തുന്ന  ഈ ചിത്രത്തിൽ ബിജു,കിരൺ കൃഷ്ണ,വിദ്യ മുകുന്ദൻ,ബിജു പലേരി, സന്തോഷ് ശ്രീസ്ത,ശ്യാം  കൺമണി, പാപ്പച്ചൻ ആലക്കോട്,അനീഷ് കുമാർ കാപ്പിമല തുടങ്ങിയവരും അഭിനയിക്കുന്നു.


https://m.youtube.com/watch?v=qGMMaESYN_Q&feature=youtu.be


നിലാ ക്രീയേറ്റീവ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുഹമ്മദ്‌ എ  നിർവഹിക്കുന്നു.എഡിറ്റിംഗ്-റിഞ്ചു ആർ വി.ജോയ് തമലം, അനിൽ തളിക്കുളം എന്നിവരുടെ  വരികൾക്ക് വിനീഷ് മണി, കെ. ജെ ശ്രീരാജ്, എന്നിവർ സംഗീതം പകരുന്നു.രശ്മി സതീഷ്, മണികണ്ഠൻ പെരുമ്പടപ്പ് എന്നിവരാണ്ഗായകർ.പശ്ചാത്തലസംഗീതം- വിനീഷ് മണി, സൗണ്ട് ഡിസൈൻ,മിക്സിങ്ടികൃഷ്ണനുണ്ണി,അരുൺ വർമ്മ,വിതരണം-സാഗാ ഇന്റർനാഷണൽ,


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.