അക്കുത്തിക്കുത്താന എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു.
അക്കുത്തിക്കുത്താന  എന്ന സിനിമയുടെ പൂജയും ഗാനങ്ങളുടെ ഓഡിയോ പ്രകാശനവും നടന്നു.
ഗ്ലോബൽ ഫിലിംസിന്റെ ബാനറിൽ റെയിൻബോ ടീം നിർമ്മിക്കുന്ന  അക്കുത്തിക്കുത്താന എന്ന ചിത്രം കെ എസ് ഹരിഹരൻ സംവിധാനം ചെയ്യുന്നു. കാളച്ചേകോ ൻ എന്ന ചിത്രത്തിനുശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കൂട്ടുകാർ, മറുത എന്നീ ചിത്രങ്ങൾക്ക് ശേഷം സതീഷ് ബാബു രചന നടത്തുന്ന ചിത്രമാണിത്.ഗായിക നഞ്ചിയമ്മ  പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. അട്ടപ്പാടിയിൽ നെഞ്ചിയമ്മയുടെ വീട്ടിൽ വച്ച് ആദ്യ ഷോട്ട് എടുത്തതിനുശേഷം ജൂലൈയിൽ ഷൂട്ടിങ് ആരംഭിക്കുന്നു.


ഗാനരചന വാസു അരീക്കോട്, ജിയാദ് മങ്കട. സംഗീതം ഭവനേഷ്, എം വി രാമദാസ്,ആചാര്യ എന്നിവർ നിർവഹിക്കുന്നു.ഗായകർ ബേബി സ്വാതിക, അരുൺ പ്രഭാകരൻ, റെജി എന്നിവരാണ്. പ്രൊഡക്ഷൻ ഡിസൈനർ പിസി മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ  നൗഷാദ് മുണ്ടക്കയം. പ്രൊഡക്ഷൻ കോഡിനേറ്റർ ആചാര്യ. ആർട്ട് ശ്രീകുമാർ പൂച്ചാക്കൽ. മേക്കപ്പ് ലിജു കൊടുങ്ങല്ലൂർ. കോസ്റ്റ്യൂം അബ്ബാസ് പാണാവള്ളി.


അഭിനേതാക്കൾ സിനിൽ സൈനുദ്ദീൻ. നഞ്ചിയമ്മ, ശ്രീജിത്ത് രവി, ഹരീഷ് കണാരൻ,സ്പടികം ജോർജ്, ഭീമൻ രഘു,അബൂസലീം,ദേവൻ,നാരായണൻകുട്ടി, ചാലി പാലാ,ശിവജി ഗുരുവായൂർ,പ്രഷീബ്, ഷെജിൻ, അമൽ ജോർജ്, കുളപ്പുള്ളി ലീല,മനീഷ, ഗായത്രി നമ്പ്യാർ, ആശഏ ഞ്ചൽ എന്നിവർ അഭിനയിക്കുന്നു. സംഘട്ടനം അഷ്റഫ് ഗുരുക്കൾ. സ്റ്റിൽസ് ശ്രീനി മഞ്ചേരി.


പി ആർ ഒ എം കെ ഷെജിൻ

No comments:

Powered by Blogger.