"പട്ടാപ്പകൽ "ന് ശേഷം സാജിർ സദഫ് - ഷാൻ റഹ്മാൻ-പി.എസ് അർജുൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നു.


"പട്ടാപ്പകൽ "ന് ശേഷം സാജിർ സദഫ് - ഷാൻ റഹ്മാൻ-പി.എസ് അർജുൻ കൂട്ടുകെട്ടിൽ പുതിയ ചിത്രമൊരുങ്ങുന്നു.പട്ടാപ്പകൽ എന്ന ചിത്രത്തിന് ശേഷം പി.എസ് അർജുൻ്റെ തിരക്കഥയിൽ സാജിർ സദഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നു. നെടുംച്ചാലിൽ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന  "പ്രൊഡക്ഷൻ നമ്പർ 1" എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.


 "കോശിച്ചായന്റെ പറമ്പ്", "പട്ടാപ്പകൽ", എന്നീ ചിത്രങ്ങൾക്ക് ശേഷം  സാജിർ സദഫ്, സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ സംഗീതം ഒരുക്കുന്നത് ഷാൻ റഹ്മാൻ ആണ് എന്നതും കൂടുതൽ ആകർഷകമാക്കുന്നു.


മലയാളത്തിലെ മുൻ നിര താരങ്ങൾ വേഷമിടുന്ന ചിത്രത്തിൻ്റെ കുടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

No comments:

Powered by Blogger.