നിയ ശങ്കരത്തിൽ തമിഴിലേക്ക്.

സത്യരാജ് , ശ്രീപതി , നിയ ശങ്കരത്തിൽ ,റെയ്ന കാരാത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹൻ ഡച്ച് ഛായാഗ്രഹണവും സംവിധാനവും  നിർവ്വഹിക്കുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് " അംങ്കരാകൻ " .
സത്യരാജ് ഒരു പോലീസ് ഓഫീസറായി ഈ ചിത്രത്തിൽ  വേഷമിടുന്നു. നിയ ശങ്കരത്തിൽ നായികയായി തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്.കരുന്തേൽ രാജേഷ് ഗാനരചനയും, ഗാനരചയിതാവ് കെ. കാർത്തിക്  സംഗീതവും,  വസു നവനീതം കോറിയോഗ്രാഫിയും , ജാക്കി ജോൺസൺആക്ഷൻകോറിയോഗ്രാഫിയുംകെ.മാധവൻകലാസംവിധാനവും നിർവ്വഹിക്കുന്നു. 


അങ്ങാടി തെരു മഹേഷ് , അപ്പുക്കുട്ടി, ദയ, നേക റോസ് , ഗുരു ചന്ദ്രൻ , കെ സി ബി പ്രഭാത്  എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ജൂലിയൻ ഉഡി. ജെറോം ഇന്റർനാഷണലിന്റെ ബാനറിൽ ജോമോൻ ഫിലിപ്പ്, ജീന ജോമോൻ എന്നിവരാണ് ഈ  ചിത്രം നിർമ്മിക്കുന്നത്. റാം ഗോപാൽ വർമ്മയുടെ സിനിമകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് മോഹൻ ഡച്ചു ഈ സിനിമ സംവിധാനം ചെയ്യുന്നത്.


സലിം പി. ചാക്കോ .

No comments:

Powered by Blogger.