" ഗാർഡിയൻ ഏഞ്ചൽ "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 " ഗാർഡിയൻ ഏഞ്ചൽ "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന *ഗാർഡിയൻ ഏഞ്ചൽ* എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ,മലയാളികളുടെ പ്രിയങ്കരിയായ നഞ്ചിയമ്മ പ്രകാശനം ചെയ്തു.


സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ശോബിക ബാബു,ലതദാസ്,ദേവദത്തൻ,ലിഷോയ്,മുരളി,ജോൺ അലക്സാണ്ടർ,ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ് തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.


സെര്‍ജന്റ് സാജു എസ് ദാസ് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ  ഛായാഗ്രഹണം വേലു നിർവ്വഹിക്കുന്നു.ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്ന റാണി, ഷീന മഞ്ചൻ എന്നിവരുടെ വരികൾക്ക് രാം സുന്ദർചന്ദ്രദാസ് എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ- അനൂപ് എസ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-സതീഷ് നമ്പ്യാര്‍, ആർട്ട്‌- അർജുൻ രാവണ -സരുൺ ദാസ് ചെറുക്കാട്ടിൽ വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ്‌വെല്‍,മേക്കപ്പ്- എല്‍ദോ,പ്രീതി എ എസ്,സ്റ്റില്‍സ്-പ്രശാന്ത്, അഫ്‌സല്‍,പബ്ലിസിറ്റി ഡിസൈനർ-ശ്രീരാജ് എം എസ്,കളറിസ്റ്റ്-ആര്‍ മുത്തുരാജ്, പ്രോജക്ട് ഡിസൈൻ-എന്‍ എസ് രതീഷ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-സലീഷ് ദേവ പണിക്കര്‍,സൗണ്ട് ഡിസൈന്‍ മിക്‌സ്- ഷെഫിന്‍ മായന്‍, കൊറിയോഗ്രഫി-ഹർഷാദ് ,ഡിഐ കളറിസ്റ്റ്-മുത്തുരാജ്, ത്രില്‍സ്-സോനെറ്റ് ജോസ്,ലോക്കേഷന്‍ മാനേജർ-ബാബു ആലിങ്കാട്,പി ആർ ഒ- എ എസ് ദിനേശ്.

No comments:

Powered by Blogger.