"ഫീനിക്സ്‌ " ചിത്രീകരണം തുടങ്ങി.


 "ഫീനിക്സ്‌ " ചിത്രീകരണം തുടങ്ങി. 




ചരിത്ര പ്രസിദ്ധമായ മയ്യഴിപ്പുഴയുടെ തീരമായ മാഹി (മയ്യഴി ) യിലെ പുരാതനമായ കല്ലാട്ട് തറവാട്ടിലാണ് നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന "ഫീനിക്സ് " എന്ന ചിത്രത്തിന്റെ ആരംഭം കുറിച്ചത്.


നിർമ്മാതാവ് റിനീഷ്.കെ.എൻ. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ഫസ്റ്റ് ക്ലാപ്പുംപ്പും നൽകിയതോടെയാണ്ചിത്രീകരണത്തിനു തുടക്കമായത്.




സൂപ്പർ ഹിറ്റായ21 ഗ്രാം എന്ന ചിത്രത്തിനു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ എൻ നിർമ്മിക്കുന്നതാണ് ഈ ചിത്രം..അഞ്ചാം പാതിരായുടെ വൻ വിജയത്തിനു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയായത് ഈ ചിത്രത്തിന്റെ പ്രതീഷ ഏറെ വർദ്ധിപ്പിച്ചിരിക്കുന്നു. 




പ്രണയവും, കുടുംബവും കോർത്തിണക്കിയ ഒരുവിന്റേജ് ഹൊറർഡ്രാമയെന്നുവിശേഷിപ്പിക്കാവുന്നതാണ് ഈ ചിത്രം.പൂർണ്ണമായും ത്രില്ലർ മൂഡിലാണ് അവതരണം.മികച്ച താരങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾത്തന്നെ  ചില പുതിയമുഖങ്ങളേയുംഅവതരിപ്പിക്കുന്നുണ്ട്.


ചന്തുനാഥ്, അജു വർഗീസ്, അനൂപ് മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ ഭഗത് മാനുവൽ, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പള്ളി, ആശാ അരവിന്ദ്, സിനിഏബ്രഹാം, രജിനി നിലാ , ആവണി, എന്നിവരും ബാല താരങ്ങളായ ആവണി, ജെസ്, ഇഥാൻ എന്നിവരുംപ്രധാനവേഷങ്ങളിലെത്തുന്നു.



കഥ - വിഷ്ണു ഭരതൻ, ബിജിൽ ബാലകൃഷ്ണൻ,സംഗീതം - സാം സി.എസ്.ഗാനങ്ങൾ - വിനായക് ശശികുമാർ.ഛായാഗ്രഹണം - ആൽബി.എഡിറ്റിംഗ് - നിതീഷ് . കെ.ടി..ആർ.പ്രൊഡക്ഷൻ ഡിസൈനർ - ഷാജി നടുവിൽ.മേക്കപ്പ് - റോണക്സ് സേവ്യർ .കോസ്റ്റ്യും - ഡിസൈൻ - ഡിനോ ഡേവിസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാഹുൽ.ആർ. ശർമ്മഎക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ഷിനോജ് ഓടാണ്ടിയിൽ.പ്രൊഡക്ഷൻ മാനേജർ - മെഹ് മൂദ് കാലിക്കറ്റ്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഷറഫ്പ്രൊഡക്ഷൻ കൺ കേളർ - കിഷോർ പുറക്കാട്ടിരി .


തലശ്ശേരി, മാഹി ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിരികരണം പൂർത്തിയാകും.


വാഴൂർ ജോസ്.

ഫോട്ടോ - റിച്ചാർഡ് ആന്റെണി.





.

No comments:

Powered by Blogger.