പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി നിര്യാതനായി.

പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി നിര്യാതനായി.


താഹിർ മട്ടാഞ്ചേരി വിടവാങ്ങി  . മലയാള സിനിമയിലെ പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ താഹിർ മട്ടാഞ്ചേരി അന്തരിച്ചു . 

പുതിയ ചലച്ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക്‌ ഇന്ന് രാവിലെ പാലക്കാട്ടേക്ക് പോയതായിരുന്നു . ഹൃദയസ്തഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം . ബന്ധുക്കൾ പാലക്കാട്ടേക്ക് യാത്രതിരിച്ചിട്ടുണ്ട് . 

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി , തമാശ,  സുഡാനി ഫ്രം നൈജീരിയ തുടങ്ങി ഒട്ടേറെ വിജയ ചിത്രങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുണ്ട് .

ഛായാഗ്രാഹകനും സംവിധായകനും  നിർമ്മാതാവുമായ സമീർ താഹിറും , ഛായാഗ്രാഹകനുംഎക്സിക്യു്ട്ടീവ് പ്രൊഡ്യുസറായ സനു താഹിറും മക്കളാണ് .

No comments:

Powered by Blogger.